31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

Nov 14, 2024 - 23:35
 0  13
31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.

ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച്‌ നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ളോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്ബർ, വാർഡിന്റെ പേര് ക്രമത്തില്‍)

തിരുവനന്തപുരം

* ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് - 19.കരിക്കാമൻകോഡ്

കൊല്ലം

* ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് - 08.നടുവിലക്കര

* ജി.11 കുന്നത്തൂർഗ്രാമപഞ്ചായത്ത് - 05.തെറ്റിമുറി

* ജി.27 ഏരൂർ ഗ്രാമപഞ്ചായത്ത് - 17.ആലഞ്ചേരി

* ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് - 12.കോയിവിള തെക്ക്

* ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് - 22.പാലക്കല്‍ വടക്ക്

* ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് - 05.പൂങ്കോട്

പത്തനംതിട്ട

* ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് - 13.ഇളകൊള്ളൂർ

* ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് - 12.വല്ലന

* ജി.10 നിരണംഗ്രാമപഞ്ചായത്ത് - 07.കിഴക്കുംമുറി

* ജി.17 എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് - 05.ഇരുമ്ബുകുഴി

* ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് - 12.പുളിഞ്ചാണി

ആലപ്പുഴ

* ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് - 01.വളവനാട്

* ജി.66 പത്തിയൂർ ഗ്രാമപഞ്ചായത്ത് - 12.എരുവ

കോട്ടയം

* എം.64 ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ - 16.കുഴിവേലി

* ജി.17 അതിരമ്ബുഴ ഗ്രാമപഞ്ചായത്ത് - 03.ഐ.റ്റി.ഐ

ഇടുക്കി

* ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് - 02.കഞ്ഞിക്കുഴി

* ജി.27 കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് - 09.പന്നൂർ

തൃശ്ശൂർ

* എം.34 കൊടുങ്ങല്ലൂർ മുനിസിപ്പല്‍ കൗണ്‍സില്‍ - 41.ചേരമാൻ മസ്ജിദ്

* ജി.07 ചൊവ്വന്നൂർഗ്രാമപഞ്ചായത്ത് - 03.പൂശപ്പിള്ളി

* ജി.44 നാട്ടികഗ്രാമപഞ്ചായത്ത് - 09.ഗോഖലെ

പാലക്കാട്

* ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് - 09. ചാലിശ്ശേരി മെയിൻ റോഡ്

* ജി.38 തച്ചമ്ബാറഗ്രാമപഞ്ചായത്ത് - 04.കോഴിയോട്

* ജി.65 കൊടുവായൂർ ഗ്രാമപഞ്ചായത്ത് - 13.കോളോട്

മലപ്പുറം

* ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് - 31.തൃക്കലങ്ങോട്

* എം.46 മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ - 49.കരുവമ്ബ്രം

* ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് - 22.മരത്താണി

* ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് - 18.പെരുമുക്ക്

കോഴിക്കോട്

* ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് - 18.ആനയാംകുന്ന് വെസ്റ്റ്

കണ്ണൂർ

* ജി.02 മാടായി ഗ്രാമപഞ്ചായത്ത് - 06.മാടായി

* ജി.75 കണിച്ചാർ ഗ്രാമപഞ്ചായത്ത് - 06.ചെങ്ങോം

What's Your Reaction?

like

dislike

love

funny

angry

sad

wow