‘തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; കേസെടുത്താലും കുഴപ്പമില്ലെന്ന് ജി സുധാകരൻ
സിപിഎം സ്ഥാനാർഥിക്കു വേണ്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ പൊട്ടിച്ചു

ആലപ്പുഴ: സിപിഎം സ്ഥാനാർഥിക്കു വേണ്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ. 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമർശം.
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുൾപ്പെടെയുള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്.
ഈ വെളുപ്പെടുത്തലിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






