ഇന്ത്യയുടെ ലോക കപ്പ് വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ന്യൂജേഴ്‌സി : ഇന്ത്യയുടെ ലോക കപ്പ്  ക്രിക്കറ്റ്  ട്വന്റി ട്വന്റി വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

Jul 1, 2024 - 22:07
 0  5
ഇന്ത്യയുടെ ലോക കപ്പ് വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ന്യൂജേഴ്‌സി : ഇന്ത്യയുടെ ലോക കപ്പ്  ക്രിക്കറ്റ്  ട്വന്റി ട്വന്റി വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ബാർബഡോസിലെ പ്രശസ്ത കെൻസിംഗ്ടൺ ഓവറിൽ നടന്ന വാശിയേറിയ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.   ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പിനു ഇതോടെ വിരാമമായി.

സ്വതസിദ്ധമായ ശൈലിയിൽ വിരാട് കോഹ്ലി ഫൈനലിൽ ഉജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോൾ  അക്സർ പട്ടേൽ, ശിവം ദുബൈ എന്നിവർ മികച്ച പിന്തുണ നൽകി. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവാർന്ന ബൗളിംഗ് പ്രകടനത്തിലൂടെയാണ്   രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകിരീടം കരസ്ഥമാക്കിയത്

ആരാധകരെ ആവേശകൊടുമുടിയിലാഴ്ത്തിയ ഇന്ത്യയുടെ വിജയത്തിൽ  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു വേണ്ടി ചെയർമാൻ ജേക്കബ് കുടശ്ശനാട്‌ , പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്  എന്നിവർ ആശംസകൾ അറിയിച്ചു

ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കരസ്ഥമാക്കിയ ഈ അവിസ്മരണീയ  വിജയം ചരിത്ര താളുകളിൽ എപ്പൊഴും സുവർണ ലിപികളിൽ രചിക്കപെടും എന്ന് WMC  അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow