ലോകകപ്പ് ജേതാവ് മുഹമ്മദ് സിറാജിന് സ്ഥലവും ജോലിയും; പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് സിറാജിന് പാരിതോഷികം പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍.

Jul 10, 2024 - 11:50
 0  2
ലോകകപ്പ് ജേതാവ് മുഹമ്മദ് സിറാജിന് സ്ഥലവും ജോലിയും; പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് സിറാജിന് പാരിതോഷികം പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍.

ഇന്ത്യന്‍ പേസര്‍ക്ക് സമ്മാനമായി വീടുവെക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം സിറാജിന് ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തിനിടെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.

സിറാജിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീടുവെക്കാനായി ഹൈദരാബാദിലോ പരിസരപ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താനും നിര്‍ദേശമുണ്ട്. ലോകകപ്പ് വിജയാഘോഷത്തിന് ശേഷം നാട്ടിലെത്തിയ സിറാജ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പുയര്‍ത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow