ബുധൻ പതിപ്പ് ബുധൻ — എമറാൾഡ് ഡൈജസ്റ്റ് എഡിഷൻ
പ്രധാന വാർത്തകൾ
[ലോകം] ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി [കേരളം] ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗിൽ തട്ടിപ്പ് നടത്തുന്നത് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ [കേരളം] വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മർദിച്ച 5 ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ് [കേരളം] കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി [കേരളം] കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം [അമേരിക്ക] എച്ച്-1ബി വിസ നിയന്ത്രണങ്ങൾ അമേരിക്കൻ തൊഴിലാളികൾക്കും തിരിച്ചടിയാകും; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത് [അമേരിക്ക] അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് മൂന്ന് പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന [മതപരമായ] Church in Ecuador delivers aid as heavy rainfall and floods continue
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
ട്രിപ്പിൾ ഹെഡർ • 4-കോളം കോംപാക്ട് ഡൈജസ്റ്റ് ലേഔട്ട്
ബുധനാഴ്ച വാർത്താ ഡൈജസ്റ്റ് • അതിവേഗ വാർത്താ അവലോകനം

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

📤 ഈ വാർത്ത ചിത്രത്തോടുകൂടി ഷെയർ ചെയ്യാം
വാട്സ്ആപ്പിലും ഫേസ്ബുക്കിലും വാർത്തയുടെ ചിത്രം തനിയെ ദൃശ്യമാകും
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി വാർത്ത
ലോകം 2026-11-20

ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി

ഓസ്ട്രിയയിലെ ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഗോൾഡൻ ഓണററി പുരസ്കാരം' (Golden Honorary Award) മലയാളി വൈദികൻ ഫാ. എബി പുതുമനയ്ക്ക് സമ്മാനിച്ചു. നവംബർ 11-ന് വിശുദ്ധ മാർട്ടിന്റെ തിരുനാളും ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐസൻസ്റ്റഡിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗിൽ തട്ടിപ്പ് നടത്തുന്നത് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വാർത്ത
കേരളം 2026-11-25

ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗിൽ തട്ടിപ്പ് നടത്തുന്നത് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​സ്ലോ​ട്ടു​ക​ൾ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്ത് കൈ​ക്ക​ലാ​ക്കു​ന്ന​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും ഒ​രേ ആ​ധാ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണോ കൂ​ട്ട​ത്തോ​ടെ ബു​ക്കിം​ഗ് ന​ട​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സ്ലോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴും സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ബു​ക്ക് ചെ​യ്ത​വ​രി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്താ​ത്ത​ത് അ​ര​വ​ണ വി​റ്റു​വ​ര​വി​ലും ക്ഷേ​ത്ര​ത്തി​ലെ മ​റ്റ് വ​രു​മാ​ന​ത്തി​ലും കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളും ക​ണ്ണൂ​രി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക

വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മർദിച്ച 5 ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ് വാർത്ത
കേരളം 2026-11-25

വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മർദിച്ച 5 ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്

തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ അയപ്പ ഭക്തര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.ഇന്നലെയാണ് എറണാകുളം മരടിന് സമീപത്ത് വെച്ച് ദേശീയപാതയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ലാല്‍ കൃഷ്ണദാസ്, ജിഷ്ണു, ജിതിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ മരട് പൊലീസ് കേസെടുത്തത്.

കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വാർത്ത
കേരളം 2026-11-25

കാലടിയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി

കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അം​ഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു . എൽപിഎസ് ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല.

കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം വാർത്ത
കേരളം 2026-11-25

കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം

18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി. പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കിൽ പ്രായപൂർത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.

എച്ച്-1ബി വിസ നിയന്ത്രണങ്ങൾ അമേരിക്കൻ തൊഴിലാളികൾക്കും തിരിച്ചടിയാകും; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത് വാർത്ത
അമേരിക്ക 2026-11-25

എച്ച്-1ബി വിസ നിയന്ത്രണങ്ങൾ അമേരിക്കൻ തൊഴിലാളികൾക്കും തിരിച്ചടിയാകും; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

വിദേശ പ്രൊഫഷണലുകൾക്കുള്ള എച്ച്-1ബി വിസ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ തന്നെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്. പ്രമുഖ ഗവേഷണ സ്ഥാപനമായ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനത്തിലാണ് ഈ നിർണ്ണായക കണ്ടെത്തലുകളുള്ളത്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ മേഖലകൾക്ക് പുറത്തുള്ള അമേരിക്കൻ ജീവനക്കാർക്കാണ് ഇത് കൂടുതൽ തിരിച്ചടിയാകുക.കൂടുതൽ എച്ച്-1ബി വിസകൾ ലഭിച്ച അമേരിക്കൻ ഹെഡ്ജ് ഫണ്ട് കമ്പനികൾ പ്രാദേശിക തൊഴിലാളികൾക്കായി കൂടുതൽ നോൺ-സ്റ്റെം തസ്തികകളിൽ ഒഴിവുകൾ സൃഷ്ടിച്ചതായി ഗവേഷകർ കണ്ടെത്തി. വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനും ലാഭം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിന്റെ ഫലമായി മറ്റ് അനുബന്ധ വിഭാഗങ്ങളിൽ അമേരിക്കൻ പൗരന്മാർക്ക് പുതിയ ജോലികൾ ലഭിക്കാൻ വഴിയൊരുങ്ങുന്നു.വിസ ലോട്ടറിയിൽ ഉയർന്ന വിജയശതമാനം നേടിയ ഹെഡ്ജ് ഫണ്ടുകൾ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇവയുടെ വാർഷിക നിക്ഷേപ വരുമാനത്തിൽ 3.28 ശതമാനത്തിന്റെ അധിക വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിരുദാനന്തര ബിരുദവും സാങ്കേതിക വൈദഗ്ധ്യവുമുള്ള വിദേശ ജീവനക്കാരുടെ സേവനം കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കി നൽകുന്നു.

അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് മൂന്ന് പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന വാർത്ത
അമേരിക്ക 2026-11-25

അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് മൂന്ന് പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന

അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് മൂന്ന് പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായും ഇതിൽ ഒരാൾ മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. വാഷിംഗ്ടണിലെ യാക്കിമ കൗണ്ടിയിലുള്ള ക്ഷീരോൽപ്പാദന കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന മൂന്ന് മുതിർന്ന പൗരന്മാർക്കാണ് രോഗബാധ ഉണ്ടായത്. ഈ ഫാമുകളിലെ കന്നുകാലികളിൽ നേരത്തെ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് കണ്ടെത്തിയിരുന്നു.രോഗം ബാധിച്ച് മരിച്ച വ്യക്തിക്ക് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രാദേശിക ആരോഗ്യവകുപ്പ് വ്യക്തമാക്കി. 2026-ൽ വാഷിംഗ്ടൺ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മനുഷ്യരിലെ പക്ഷിപ്പനി കേസുകളാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.നിലവിൽ പൊതുജനങ്ങൾക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന തൊഴിലാളികളെ സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് സിഡിസി നിരീക്ഷിക്കുന്നുണ്ട്.

കെപിസിസി പുനഃസംഘടനയിൽ പുതിയ വഴിത്തിരിവ്; ഷാഫി പറമ്പിലിനെ മാറ്റരുതെന്ന് എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനായി ചരടുവലികൾ വാർത്ത
കേരളം 2026-11-24

കെപിസിസി പുനഃസംഘടനയിൽ പുതിയ വഴിത്തിരിവ്; ഷാഫി പറമ്പിലിനെ മാറ്റരുതെന്ന് എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനായി ചരടുവലികൾ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ശക്തമാകുന്നു. നിലവിലെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിലിനെ മാറ്റരുതെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തി. മറ്റ് വർക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാലും ഷാഫി പറമ്പിലിനെ പദവിയിൽ നിലനിർത്തണമെന്ന കർശന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.നിലവിൽ വർക്കിങ് പ്രസിഡന്റുമാരായിരുന്ന എ പി അനിൽകുമാറും പി സി വിഷ്ണുനാഥും സംസ്ഥാന മന്ത്രിസഭയിലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ അഴിച്ചുപണി അനിവാര്യമായിരിക്കുന്നത്. മന്ത്രിമാരായ ഇവരെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയാലും ഷാഫി പറമ്പിലിനെ മാറ്റുന്നത് പാർട്ടിക്കുള്ളിൽ തെറ്റായ സന്ദേശം നൽകുമെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു. സംഘടനയ്ക്കുള്ളിൽ ഷാഫിക്കുള്ള സ്വീകാര്യതയും പൊതുജനങ്ങൾക്കിടയിലെ ജനപ്രീതിയും മാനദണ്ഡമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ, എ പി അനിൽകുമാർ എന്നിവരുടെ പേരുകളിലേക്കായിരുന്നു ഇതുവരെ ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.

ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, വിധി പത്ത് വർഷത്തിന് ശേഷം;; മറ്റ് പ്രതികളെ വെറുതെ വിട്ടു വാർത്ത
കേരളം 2026-11-24

ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, വിധി പത്ത് വർഷത്തിന് ശേഷം;; മറ്റ് പ്രതികളെ വെറുതെ വിട്ടു

സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ പ്രശാന്താണ് കേസിൽ വിധി പ്രസ്താവിച്ചത്. കൊലപാതക കേസിൽ പത്തുവർഷത്തിനുശേഷമാണ് വിധി.മറ്റ് പതിനാറ് പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുകയായിരുന്നു.കേസിലെ ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. രാഷ്ട്രീയ വൈരാഗ്യം മൂലം ആർഎസ്എസ്-ബിജെപി പ്രവർത്തകർ ധനരാജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഇവർക്ക് 12 വർഷം തടവ് ശിക്ഷ ലഭിച്ചു.

ജയപ്രകാശിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സുപ്രീം കോടതി; ജഡ്ജിമാർക്കെതിരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയെന്ന് ആരോപണം വാർത്ത
കേരളം 2026-11-24

ജയപ്രകാശിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സുപ്രീം കോടതി; ജഡ്ജിമാർക്കെതിരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയെന്ന് ആരോപണം

സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ച മലപ്പുറം സ്വദേശി ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടി. കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജയപ്രകാശിനെ അറസ്റ്റ് ചെയ്ത് സുപ്രീം കോടതിയിൽ എത്തിക്കാൻ കേരള പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസ് എ അമനുല്ല അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.ഭാര്യക്ക് ജീവനാംശം നൽകുന്നത് സംബന്ധിച്ച വിവാഹമോചനക്കേസാണ് സുപ്രീം കോടതിയിൽ പരിഗണനയിലുണ്ടായിരുന്നത്.

ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാക്കും വാർത്ത
കേരളം 2026-11-24

ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാക്കും

ഇടുക്കിയിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാക്കും.ദൗത്യത്തിനായി വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി.എന്നാൽ, റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സി പി ഐ ചിന്നക്കനാലിൽ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.ഇന്ന് കുങ്കികൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ മയക്കു വെടി വെക്കും. ഇതിനായി നാളെ മേഖലയിൽ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ.

ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം; മാനേജർക്ക് വെട്ടേറ്റു വാർത്ത
കേരളം 2026-11-24

ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം; മാനേജർക്ക് വെട്ടേറ്റു

കുണ്ടറ പെരുമ്പുഴയിൽ മൂന്നംഗ സംഘം മാനേജരെ വെട്ടി പരിക്കേൽപ്പിച്ചു.മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ മുറി ആവശ്യപ്പെട്ടെങ്കിലും മാനേജർ നിരസിച്ചു. ഇതിലുള്ള പ്രകോപനത്തിലാണ് സംഘം ആക്രമണം നടത്തിയത്.പെരുമ്പുഴ ഹരിശ്രീ ബാറിലെ മാനേജർ കല്ലുംതാഴം സ്വദേശി അൽത്താഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.പരിക്കേറ്റ അൽത്താഫിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എക്സിക്യൂട്ടീവ് ബാറിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധങ്ങളുപയോഗിച്ച് മാനേജരെ വെട്ടുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി വാർത്ത
കേരളം 2026-11-24

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ചരക്കുകപ്പലുകൾക്ക് നേരെ വ്യാപക സൈബർ ആക്രമണവും ബോംബ് ഭീഷണിയും; പിന്നിൽ ഇറാൻ എന്ന് സംശയിച്ച് അമേരിക്ക വാർത്ത
അമേരിക്ക 2026-11-24

ചരക്കുകപ്പലുകൾക്ക് നേരെ വ്യാപക സൈബർ ആക്രമണവും ബോംബ് ഭീഷണിയും; പിന്നിൽ ഇറാൻ എന്ന് സംശയിച്ച് അമേരിക്ക

ലോകമെമ്പാടുമുള്ള അമ്പതോളം എണ്ണക്കപ്പലുകൾക്കും ചരക്കുകപ്പലുകൾക്കും നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണോ എന്ന് അമേരിക്കൻ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ക്രൂഡ് ഓയിൽ, ദ്രവീകൃത പെട്രോളിയം, രാസവസ്തുക്കൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവ വഹിച്ചുകൊണ്ടുപോയ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായ പല കപ്പലുകളിലെ ജീവനക്കാർക്കും കപ്പൽ തകർക്കുമെന്ന തരത്തിലുള്ള ഭയപ്പെടുത്തുന്ന ബോംബ് ഭീഷണി സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.കപ്പലുകളിലെ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളായ ഫോർട്ടിനെറ്റിന്റെ സുരക്ഷാ പിഴവുകൾ മുതലെടുത്താണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെത്തുടർന്ന് അമേരിക്കൻ തീരത്തേക്ക് അടുത്ത ചില കപ്പലുകളിൽ യുഎസ് കോസ്റ്റ് ഗാർഡിന്റെ സൈബർ സുരക്ഷാ സംഘം നേരിട്ടെത്തി പരിശോധന നടത്തി. കപ്പലുകൾ കത്തിച്ചാമ്പലാക്കുമെന്ന മുന്നറിയിപ്പാണ് ഭീഷണി സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്.ഏകദേശം 23 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിച്ചിരുന്ന പ്രോസ്പെരിറ്റി എന്ന കൂറ്റൻ ടാങ്കറിന്റെ ക്യാപ്റ്റന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതൊരു ആസൂത്രിത നീക്കമാണെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ടായിരുന്നു. ഒരു യൂറോപ്യൻ ഷിപ്പിംഗ് കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലേക്കും നേരിട്ട് ഭീഷണി സന്ദേശങ്ങൾ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Dicastery for Interreligious Dialogue to hold Plenary Assembly വാർത്ത
മതപരമായ 2026-11-24

Dicastery for Interreligious Dialogue to hold Plenary Assembly

The Members and Consultors of the Dicastery for Interreligious Dialogue will gather in Rome for their 15th Plenary Assembly focusing on the theme “The Contribution of Interreligious Dialogue to Educating for Unarmed and Disarming Peace,” and will then meet Pope Leo XIV in an audience.

അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ വ്യാപക പരിശോധനക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വാർത്ത
കേരളം 2026-11-23

അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ വ്യാപക പരിശോധനക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ വ്യാപക പരിശോധനക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ വഴിയെത്തുന്ന ഇത്തരം പല വസ്തുക്കളിലും നിര്‍മ്മാതാക്കളുടെ പേര്, നിര്‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരില്‍ വ്യാജ പരസ്യം നല്‍കി ഗുളികകള്‍, ഓയിന്‍മെന്റ്, തൈലം എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനല്‍ നടപടി സ്വീകരിക്കാനും മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് എഫ് ട്യൂണ്‍ എന്ന പേരിലുള്ള ഫേസ്‌ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

വിശ്വസുന്ദരി വേദിയിൽ കേരളത്തിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി കസിയ ലിസ് മെജോ വാർത്ത
കേരളം 2026-11-23

വിശ്വസുന്ദരി വേദിയിൽ കേരളത്തിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി കസിയ ലിസ് മെജോ

എഴുപത്തിയഞ്ചാമത് വിശ്വസുന്ദരി മത്സരത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ പ്രതിനിധി കസിയ ലിസ് മെജോ. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടക്കുന്ന മത്സരത്തിന്റെ നാഷണൽ കോസ്റ്റ്യൂം റൗണ്ടിലാണ് കേരളത്തിന്റെ പ്രകൃതിഭംഗിയും വാസ്തുവിദ്യാ പാരമ്പര്യവും വിളിച്ചോതുന്ന വേഷത്തിൽ കസിയ എത്തിയത്. അന്താരാഷ്ട്ര വേദിയിൽ മലയാളത്തിന്റെ തനിമ ആഘോഷമാക്കിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.കേരളത്തിന്റെ സാംസ്കാരിക തനിമയും പ്യൂർട്ടോ റിക്കോയുടെ ഊർജ്ജസ്വലമായ വർണ്ണങ്ങളും സമന്വയിപ്പിച്ചാണ് ഈ പ്രത്യേക വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണ രീതിക്കൊപ്പം ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ വർണ്ണപ്പൊലിമയും ചേർത്തുവെച്ചത് വേദിയിൽ വലിയ ശ്രദ്ധ നേടി. വസ്ത്രത്തിന് പിന്നിലായി ഘടിപ്പിച്ചിട്ടുള്ള മനോഹരമായ അലങ്കാര രൂപങ്ങളാണ് കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നത്.കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തെയും പുതിയ കാലത്തിനൊപ്പം വളരുന്ന നാടിന്റെ ഊർജ്ജത്തെയും ലോകത്തിന് മുന്നിൽ എത്തിക്കാനാണ് താൻ ശ്രമിച്ചതെന്ന് കസിയ വ്യക്തമാക്കി. സ്വന്തം നാടിന്റെ പാരമ്പര്യവും സംസ്കാരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ അഭിമാനം തോന്നുന്നുവെന്നും താരം കുറിച്ചു. ഫാഷനിലൂടെ രണ്ട് വ്യത്യസ്ത സംസ്കാരങ്ങളെ ഒന്നിപ്പിക്കുകയാണ് ഈ വസ്ത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകരും വിശദീകരിക്കുന്നു.

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ് വാർത്ത
കേരളം 2026-11-23

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്

ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകുടെ എണ്ണത്തിൽ വീണ്ടും കുറവ്. വിർച്വൽ ക്യൂ ബുക്കിംഗ് ഈ ദിവസങ്ങളിൽ പൂർണമായിരുന്നു.വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർത്ഥാടകർ മാത്രം. രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്. ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. ആഴ്ചയുടെ അവസാനവും തീർഥാടകരുടെ എണ്ണം കാര്യമായി വർധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സന്യാസ ജീവിതം സ്വീകരിച്ചാലും സ്വത്തവകാശം നിഷേധിക്കാനാവില്ല! ഹൈക്കോടതി വിധി സഹോദരിക്ക് അനുകൂലം വാർത്ത
കേരളം 2026-11-23

സന്യാസ ജീവിതം സ്വീകരിച്ചാലും സ്വത്തവകാശം നിഷേധിക്കാനാവില്ല! ഹൈക്കോടതി വിധി സഹോദരിക്ക് അനുകൂലം

സന്യാസ ജീവിതം സ്വീകരിച്ച ഒരാൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തവകാശം നിഷേധിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിലെ 3.295 ഏക്കർ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം സഹോദരിക്ക് നൽകരുതെന്ന സഹോദരന്റെ ഹർജി ഹൈക്കോടതി തള്ളി.66 വയസ്സുകാരനായ ജോസ് എ.എം എന്നയാൾ തന്റെ പിതാവിന്റെ പേരിലുള്ള ഭൂമിയുടെ നഷ്ടപരിഹാരം സഹോദരിക്ക് നൽകരുതെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആറ് സഹോദരങ്ങൾക്കും തുല്യമായി 3,74,34,449 രൂപ വിതരണം ചെയ്യാൻ ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് അതോറിറ്റി (അഡീഷണൽ ജില്ലാ കോടതി-IV, കോഴിക്കോട്) പുറപ്പെടുവിച്ച ഉത്തരവിനെയാണ് ജോസ് ചോദ്യം ചെയ്തത്. സന്യാസിനിയായ സഹോദരി ലൗകിക ജീവിതം ഉപേക്ഷിച്ചതിനാൽ അവർക്ക് ‘സിവിൽ മരണം’ സംഭവിച്ചുവെന്നും അതിനാൽ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്നുമായിരുന്നു ജോസിന്റെ വാദം.ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിൽ പിന്തുടർച്ചാവകാശ വിഷയങ്ങളിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ഒരു വ്യത്യാസവും കാണിക്കുന്നില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് നിരീക്ഷിച്ചു. ഒരാൾ ഒരു മതപരമായ ജീവിതം സ്വീകരിച്ചു എന്നത് സ്വയമേവ അനന്തരാവകാശമായി ലഭിക്കുന്ന സ്വത്ത് നിഷേധിക്കാൻ കാരണമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മോൺസിഞ്ഞോർ സേവ്യർ ചുള്ളിക്കൽ ആൻഡ് അദേഴ്സ് വെഴ്സസ് സിജി റാഫേൽ ആൻഡ് അദേഴ്സ് (2017) കേസിൽ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം കോടതി ഉദ്ധരിച്ചു.

മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിന്റെ പേരിൽ തർക്കം; യുവാവിന് കുത്തേറ്റു വാർത്ത
കേരളം 2026-11-23

മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിന്റെ പേരിൽ തർക്കം; യുവാവിന് കുത്തേറ്റു

മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. കർണാടക സ്വദേശി അജയ്യക്കാണ് കുത്തേറ്റത്.കോട്ടയം വൈക്കത്ത് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.തർക്കത്തിനിടയിൽ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.സംഭവത്തിന് പിന്നാലെ പ്രതിയായ ആൽബിനെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെപിസിസി പുനഃസംഘടനയിൽ പുതിയ വഴിത്തിരിവ്; ഷാഫി പറമ്പിലിനെ മാറ്റരുതെന്ന് എ ഗ്രൂപ്പ് വാർത്ത
കേരളം 2026-11-23

കെപിസിസി പുനഃസംഘടനയിൽ പുതിയ വഴിത്തിരിവ്; ഷാഫി പറമ്പിലിനെ മാറ്റരുതെന്ന് എ ഗ്രൂപ്പ്

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ശക്തമാകുന്നു. നിലവിലെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിലിനെ മാറ്റരുതെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തി. മറ്റ് വർക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാലും ഷാഫി പറമ്പിലിനെ പദവിയിൽ നിലനിർത്തണമെന്ന കർശന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.നിലവിൽ വർക്കിങ് പ്രസിഡന്റുമാരായിരുന്ന എ പി അനിൽകുമാറും പി സി വിഷ്ണുനാഥും സംസ്ഥാന മന്ത്രിസഭയിലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ അഴിച്ചുപണി അനിവാര്യമായിരിക്കുന്നത്. മന്ത്രിമാരായ ഇവരെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയാലും ഷാഫി പറമ്പിലിനെ മാറ്റുന്നത് പാർട്ടിക്കുള്ളിൽ തെറ്റായ സന്ദേശം നൽകുമെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു. സംഘടനയ്ക്കുള്ളിൽ ഷാഫിക്കുള്ള സ്വീകാര്യതയും പൊതുജനങ്ങൾക്കിടയിലെ ജനപ്രീതിയും മാനദണ്ഡമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ, എ പി അനിൽകുമാർ എന്നിവരുടെ പേരുകളിലേക്കായിരുന്നു ഇതുവരെ ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.

നിർമ്മിത ബുദ്ധി ഏജന്റുമാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവർക്ക് വൻ മുന്നറിയിപ്പ്; പണം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഉപഭോക്താവിന് മാത്രമെന്ന് അമേരിക്കൻ ബാങ്കുകൾ വാർത്ത
അമേരിക്ക 2026-11-23

നിർമ്മിത ബുദ്ധി ഏജന്റുമാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവർക്ക് വൻ മുന്നറിയിപ്പ്; പണം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഉപഭോക്താവിന് മാത്രമെന്ന് അമേരിക്കൻ ബാങ്കുകൾ

സ്വന്തം ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കാൻ തേർഡ് പാർട്ടി എഐ ഏജന്റുമാരെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി അമേരിക്കയിലെ മുൻനിര ബാങ്കുകൾ രംഗത്തെത്തി. സിറ്റി ബാങ്ക്, ജെ പി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് തങ്ങളുടെ ഉപഭോക്തൃ കരാറുകളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുകളും പുറത്തുള്ള എഐ ടൂളുകൾക്ക് കൈമാറിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്നാണ് പുതിയ നിബന്ധന.ഉപഭോക്താക്കളുടെ നിർദ്ദേശപ്രകാരം പണമിടപാടുകൾ നടത്താനും ബില്ലുകൾ അടയ്ക്കാനും ഷോപ്പിംഗ് നടത്താനും ശേഷിയുള്ള എഐ ഏജന്റുമാർ അടുത്തിടെ വലിയ പ്രചാരം നേടിയിരുന്നു. എന്നാൽ ഇത്തരം സംവിധാനങ്ങൾക്ക് അക്കൗണ്ടിൽ പ്രവേശിക്കാൻ അനുമതി നൽകുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. എഐ ഏജന്റുകൾക്ക് എന്തെങ്കിലും പിഴവ് സംഭവിക്കുകയോ അവ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ ഉപഭോക്താവിന്റെ മുഴുവൻ പണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.പുതിയ നിയമപ്രകാരം ഒരു എഐ ഏജന്റ് നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഉപഭോക്താവ് നേരിട്ട് അംഗീകരിച്ചതായിട്ടായിരിക്കും ബാങ്കുകൾ കണക്കാക്കുക. സൈബർ തട്ടിപ്പുകാർ പ്രോംപ്റ്റ് ഇൻജക്ഷൻ പോലുള്ള ആക്രമണങ്ങളിലൂടെ എഐ ഏജന്റുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്താലും നഷ്ടപരിഹാരം ലഭിക്കില്ല. അതിനാൽ തേർഡ് പാർട്ടി എഐ ടൂളുകൾ ഉപയോഗിക്കുന്നത് ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമായിരിക്കുമെന്ന് വെൽസ് ഫാർഗോ ഉൾപ്പെടെയുള്ള ബാങ്കുകൾ വ്യക്തമാക്കുന്നു.

ചൈനയെ പിടിച്ചുകെട്ടാൻ ഇന്ത്യ അനിവാര്യം; ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആത്മകഥ വാർത്ത
അമേരിക്ക 2026-11-23

ചൈനയെ പിടിച്ചുകെട്ടാൻ ഇന്ത്യ അനിവാര്യം; ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആത്മകഥ

ചൈനയുടെ ആഗോള വളർച്ചയെ പ്രതിരോധിക്കാൻ അമേരിക്കയുടെ തന്ത്രപ്രധാനമായ പങ്കാളി ഇന്ത്യയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ പ്രോമിസ് മി അമേരിക്കയിലാണ് അദ്ദേഹം ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന സ്വപ്ന പദ്ധതിക്ക് ബൈഡൻ പുസ്തകത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഈ ബൃഹത്തായ വ്യാപാര ഇടനാഴി പ്രഖ്യാപിച്ചത്. മുംബൈയിൽ നിന്ന് ആരംഭിക്കുന്ന ചരക്കുനീക്കം കപ്പൽ മാർഗ്ഗം അറേബ്യൻ ഉപദ്വീപിലേക്കും തുടർന്ന് റെയിൽ മാർഗ്ഗം ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്കും എത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അവിടെ നിന്ന് കപ്പലുകൾ വഴി തെക്കൻ യൂറോപ്പിലെ തുറമുഖങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധിക്കും.വളരെ ലളിതവും എന്നാൽ അതിശക്തവുമായ ആശയമാണ് ഈ സാമ്പത്തിക ഇടനാഴിയുടേതെന്ന് എൺപത്തിനാലുകാരനായ ബൈഡൻ വിശേഷിപ്പിക്കുന്നു. ആഗോള വ്യാപാര രംഗത്ത് ചൈനയോട് മത്സരിക്കാൻ ഈ പദ്ധതി അമേരിക്കയെയും സഖ്യകക്ഷികളെയും സഹായിക്കും. ഇന്ത്യ, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ, ജോർദാൻ, ഇസ്രായേൽ എന്നിവയെ ഒരൊറ്റ വ്യാപാര ശൃംഖലയിൽ കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

Pope to young people: Jesus knows us by name, calls us to His friendship വാർത്ത
മതപരമായ 2026-11-23

Pope to young people: Jesus knows us by name, calls us to His friendship

Meeting with thousands of young people from the Italian region of Lazio in the Vatican, Pope Leo reminds them that they will find their greatest happiness in responding to the Lord's invitation to be His friends, for He knows them by name and calls them to holiness, which will bring them joy not stress

Pope Leo prays for victims of conflicts and calls for reconciliation and peace വാർത്ത
മതപരമായ 2026-11-23

Pope Leo prays for victims of conflicts and calls for reconciliation and peace

At the end of the Angelus, Pope Leo XIV prays for victims of conflicts and calls for peace, while also expressing his closeness to Papua New Guinea and other countries suffering from drought. He also turns his thoughts to young people and looks ahead to the 2027 World Youth Day in Seoul; greets cloistered nuns and monks; and highlights the lunch he is attending with the poor on Sunday.

വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം വാർത്ത
കേരളം 2026-11-22

വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF), വിമാനത്താവള അധികൃതർക്ക് നിർദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഈ അനുമതി നീട്ടി നൽകി. അതേസമയം ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി. ശനിയാഴ്ച നാല് മണിവരെ നാല്‍പ്പത്തിയാറായിരം പേരാണ് മലചവിട്ടിയത്.

ശബരിമല സന്നിധാനത്തെ ഭരണനിർവഹണം: സോഫ്റ്റ്‌വെയർ വികസനം വേഗത്തിലാക്കാൻ ഹൈക്കോടതിയുടെ നിർദേശം; ലക്ഷ്യം സുതാര്യമായ സംവിധാനം വാർത്ത
കേരളം 2026-11-22

ശബരിമല സന്നിധാനത്തെ ഭരണനിർവഹണം: സോഫ്റ്റ്‌വെയർ വികസനം വേഗത്തിലാക്കാൻ ഹൈക്കോടതിയുടെ നിർദേശം; ലക്ഷ്യം സുതാര്യമായ സംവിധാനം

ശബരിമല സന്നിധാനത്തിലെ ഭരണനിർവഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ മൊഡ്യൂളുകളുടെ വികസനവും വിന്യാസവും അതിവേഗം പൂർത്തിയാക്കാൻ കേരള ഹൈക്കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (ടിഡിബി) ഡിജിറ്റൽ പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനാണ് കോടതി ഈ നിർദേശം നൽകിയത്. നിലവിലെ ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനത്തെ ഭരണനിർവഹണത്തിന് അത്യന്താപേക്ഷിതമായ സോഫ്റ്റ്‌വെയർ മൊഡ്യൂളുകൾക്ക് മുൻഗണന നൽകാനും കോടതി ഉത്തരവിട്ടു.ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ വി, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച്, സുതാര്യവും ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമായ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്ന് വ്യക്തമാക്കി. മാനുഷിക ഇടപെടലുകൾ കുറയ്ക്കുകയും സന്നിധാനത്തെ പ്രവർത്തനങ്ങളും സേവനങ്ങളും ഫലപ്രദമായി നിരീക്ഷിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ പ്രോജക്ട് യൂണിറ്റ് മികച്ച പുരോഗതി കൈവരിച്ചതായും കോടതി നിരീക്ഷിച്ചു.പ്രാരംഭ ഘട്ടത്തിലെ ടീം രൂപീകരണം മുതൽ ഇപ്പോൾ ഡിസൈനുകളുടെ തയ്യാറാക്കലും അംഗീകാരവും, ഫ്രണ്ട്-എൻഡ് വികസനം, ലൈവ് ഇന്റഗ്രേഷൻ എന്നിവയിലേക്ക് പദ്ധതി മുന്നോട്ട് പോയിരിക്കുന്നു. മുൻഗണനാ മൊഡ്യൂളുകളുടെ വികസനവും വിന്യാസവും വേഗത്തിലാക്കാൻ ടീം ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും കോടതി കണ്ടെത്തി. നിലവിലെ തീർത്ഥാടന സീസണിനുള്ളിൽ ഈ അടിയന്തര ഘടകങ്ങൾ സേവനത്തിലേക്ക് കൊണ്ടുവരാനുള്ള കൂട്ടായ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ബെഞ്ച് പറഞ്ഞു.

⬇ കൂടുതൽ വാർത്തകൾ കാണുക (Load More +30)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »