ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15ല്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു.

Feb 20, 2024 - 19:22
 0  3
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15ല്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു.

ഈ സാഹചര്യത്തില്‍ 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്‌ട്രിക്, , എല്‍.പി.ജി , സി.എന്‍.ജി ,എല്‍.എന്‍.ജി എന്നിവയിലേതെങ്കിലും ആക്കി മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.

ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു.

കേരള മോട്ടോര്‍ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വര്‍ഷമാക്കിയത്. ഈ ഉത്തരവിന്റെ ഫലമായി നൂറുകണക്കിന് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിനോപാധി നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവിറങ്ങി.

സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുണ്ട്. ഓട്ടോറിക്ഷകള്‍ക്കും ഇത്രയും കാലപരിധി വേണമെന്ന് ഓട്ടോ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow