ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.

Feb 3, 2024 - 07:17
 0  6
ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം; 12 ദിവസങ്ങള്‍ മാത്രം; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

ലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവർത്തി രാമചന്ദ്രവനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാല്‍, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങള്‍- ടി ഡി രാമകൃഷ്ണൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow