ഇന്ത്യൻ വനിതാ ലീഗില്‍ ഗോകുലം കേരള വീണ്ടും ഒന്നാമത്

2024 ഫെബ്രുവരി 3 ശനിയാഴ്ച ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി

Feb 3, 2024 - 21:33
 0  3
ഇന്ത്യൻ വനിതാ ലീഗില്‍ ഗോകുലം കേരള വീണ്ടും ഒന്നാമത്

കോഴിക്കോട്: 2024 ഫെബ്രുവരി 3 ശനിയാഴ്ച ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി 5-1ന് ഹോപ്‌സ് എഫ്‌സിയെ തോല്‍പ്പിച്ചതോടെ ഇന്ത്യൻ വനിതാ ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് നാല് ഗെയിമുകളിലേക്ക് ഉയർത്തി.

സൗമ്യ ഗുഗുലോത്തും അഞ്ജു തമാംഗും ഇന്ന് മികച്ച ഫോമിലായിരുന്നു, സൗമ്യ മൂന്നു തവണ വലകുലുക്കിയപ്പോള്‍ , അഞ്ചു തമാങ് മൂന്ന് അസിസ്റ്റുകള്‍ നല്‍കുകയും രണ്ട് ഗോളുകള്‍ സ്വന്തമായി നേടുകയും ചെയ്തു. ഹൊപ്സിന്റെ ൻ്റെ ഫ്രെഡ്രിക്ക ടോർകുഡ്‌സോർ വൈകി പെനാല്‍റ്റി യിലൂടെ ഒരു ഗോള്‍ നേടി, ഇത് ദില്ലി യൂണിറ്റിന് ഒരു ആശ്വാസ ഗോള്‍ മാത്രമായിരുന്നു.

മത്സരത്തിൻ്റെ നിയന്ത്രണം ഗോകുലത്തിനായിരുന്നു, ഡല്‍ഹി ആസ്ഥാനമായുള്ള ഹോപ്സ് ടീം അവരുടെ ഘാന ജോഡികളായ ഫ്രെഡറിക്ക ടോർകുഡ്‌സോർ, ഗ്ലാഡിസ് ആംഫോബിയ എന്നിവരെ അമിതമായി ആശ്രയിചാണ് കളിച്ചു കൊണ്ടിരുന്നത് എന്നാല്‍ ഗോകുലം മിഡ്ഫീല്‍ഡില്‍ കളി വരുതിയിലാക്കി.

ഹോപ്സ് പ്രതിരോധം തകർക്കാൻ അവർക്ക് കുറച്ച്‌ സമയമെടുത്തു, എന്നാല്‍ ഒരു ഗോള്‍ നേടിയതിനു ശേഷം മലബാറിയൻസ് തുടർച്ചയായി വലകുലുക്കി.

ഇടവേളയില്‍ മികച്ച ലീഡ് ഉണ്ടായിരുന്നിട്ടും, ഗോകുലം ഒരിക്കലും ഗോള്‍ അടിക്കാൻ പിശുക്കു കാണിച്ചില്ല , മാത്രമല്ല അവരുടെ ശ്രമങ്ങള്‍ക്കൊടുവില്‍ രണ്ട് ഗോളുകള്‍ കൂടി ചേർക്കുകയും ചെയ്തു. പകരക്കാരനായ സന്ധ്യ രംഗനാഥനും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

ഈ വിജയത്തോടെ എട്ട് കളികളില്‍ നിന്ന് 17 പോയിൻ്റുമായി ഗോകുലം കേരള ഐഡബ്ല്യുഎല്ലില്‍ ഒന്നാമതെത്തി. ഹോപ്സ് ആകട്ടെ എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിൻ്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow