അഞ്ച് റസ്റ്റോറന്‍റുകളില്‍ നിന്ന് കഴിച്ചത് 1 ലക്ഷം രൂപയുടെ ഭക്ഷണം; ബില്ലടക്കാതെ യുകെ ദമ്ബതികള്‍ മുങ്ങി

വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നായി വില കൂടിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്ബതികളെ പിടികൂടി.

Apr 27, 2024 - 12:39
 0  16
അഞ്ച് റസ്റ്റോറന്‍റുകളില്‍ നിന്ന് കഴിച്ചത് 1 ലക്ഷം രൂപയുടെ ഭക്ഷണം; ബില്ലടക്കാതെ യുകെ ദമ്ബതികള്‍ മുങ്ങി

ണ്ടന്‍: വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നായി വില കൂടിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്ബതികളെ പിടികൂടി.

ആന്‍ മക്ഡൊണാഗ്(39), ബെര്‍ണാഡ് മക്ഡൊണാഗ്(41) എന്നിവരാണ് പിടിയിലായത്. ദമ്ബതികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അടുത്ത മാസം കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും. ആൻ മക്‌ഡൊണാഗിനെതിരെ നാല് മോഷണക്കേസുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

പോർട്ട് ടാല്‍ബോട്ടിലെ (വെയില്‍സ്) സാൻഡ്ഫീല്‍ഡില്‍ നിന്നുള്ള ദമ്ബതികള്‍ അഞ്ച് റസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ കടന്നുകളയുകയായിരുന്നുവെന്ന് ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 പൗണ്ടിന്‍റെ( 1,04,170.50 ഇന്ത്യന്‍ രൂപ) ഭക്ഷണമാണ് ഇർ കഴിച്ചത്. ദമ്ബതികളുടെ സിസിടിവി ദൃശ്യങ്ങള്‍ വിവിധ റസ്റ്റോറന്‍റ് ഉടമകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഇവരെ കണ്ടുപിടിക്കാൻ സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow