ഒരു പകൽ കൂടി കാത്തിരിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ.

May 30, 2025 - 15:18
 0  14
ഒരു പകൽ കൂടി കാത്തിരിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ.

"യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും" വാര്‍ത്താസമ്മേളനത്തിൽ അൻവര്‍ വ്യക്തമാക്കി. 

യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്‍റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നുവെന്നും അവരെല്ലാം ഒരു പകൽ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അൻവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow