വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും

ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും.

Mar 11, 2024 - 05:47
 0  4
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും

യനാട്: ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും.

സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച്‌ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

അതേസമയം, കോളേജില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹോസ്റ്റലില്‍ ഇനി മുതല്‍ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകള്‍ ഉള്ള ഹോസ്റ്റലില്‍ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും.

വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് കോളജില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ നിലവില്‍ നിലവില്‍ 20 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ധാര്‍ഥനെ മര്‍ദിച്ചതിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരുമാണ് പ്രതികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow