മമത ബാനര്‍ജി കുഴഞ്ഞ് വീണത് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നെന്ന് ഡോക്ടര്‍മാര്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുഴഞ്ഞ് വീണത് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നെന്ന് ഡോക്ടര്‍മാര്‍.

Mar 15, 2024 - 07:37
 0  2
മമത ബാനര്‍ജി കുഴഞ്ഞ് വീണത് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നെന്ന് ഡോക്ടര്‍മാര്‍

ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുഴഞ്ഞ് വീണത് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നെന്ന് ഡോക്ടര്‍മാര്‍.

വീഴ്ചയില്‍ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തില്‍ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയെപ്പറ്റി മമതയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും പിന്നില്‍ നിന്ന് ആരോ തള്ളിയത് പോലെ തോന്നിയെന്ന് മമത ബാനര്‍ജി പറഞ്ഞതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ മമതയുടെ തല ഫര്‍ണിച്ചറില്‍ ഇടിച്ചാണ് പരിക്കേറ്റത്. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ മമതക്ക് തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത രാത്രിയോടെ ആശുപത്രി വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ഇന്ന് വസതിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മമതയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം മമത വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow