ക്ഷേമപെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ലഭിക്കുക രണ്ട് ഗഡു; ഇനി കുടുശിക ഏപ്രില്‍ ഉള്‍പ്പെടെ അഞ്ച് മാസത്തേത്

രണ്ട് ഗഡു ക്ഷേമപെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.

Apr 8, 2024 - 08:08
 0  4
ക്ഷേമപെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ലഭിക്കുക രണ്ട് ഗഡു; ഇനി കുടുശിക ഏപ്രില്‍ ഉള്‍പ്പെടെ അഞ്ച് മാസത്തേത്

രുവനന്തപുരം : രണ്ട് ഗഡു ക്ഷേമപെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. വിഷുവിന് മുമ്ബ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിതരണം തുടങ്ങുന്നത്. 3200 രൂപ വീതമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. രണ്ട് ഗഡു കൂടി ലഭിക്കുന്നതോടെ കുടിശിക അഞ്ച് മാസമായി കുറയും.

ബാങ്ക് അക്കൗണ്ട് നമ്ബര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 1800 കോടി രൂപയാണ് രണ്ട് ഗഡു പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടി വരിക. ഏപ്രില്‍ മുതല്‍ അതാതു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ക്ഷേമപെന്‍ഷന്‍ കുടിശികയായതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം വിഷയം തിരിച്ചടിയായതോടെയാണ് തിരക്കിട്ട് മൂന്ന് ഗഡുക്കള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow