ലിവ് ഇൻ പങ്കാളിയെ കൊന്ന് അലമാരയിലാക്കി പൂട്ടി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ലിവ് ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. 30കാരനായ വിപാല്‍ ടൈലർ എന്നയാളാണ് പിടിയിലായത്

Apr 9, 2024 - 09:26
 0  4
ലിവ് ഇൻ പങ്കാളിയെ കൊന്ന് അലമാരയിലാക്കി പൂട്ടി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ലിവ് ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. 30കാരനായ വിപാല്‍ ടൈലർ എന്നയാളാണ് പിടിയിലായത്.

ഡല്‍ഹിയിലെ ദ്വാരക ദാബ്രിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ ഡല്‍ഹി പൊലീസ് രാജസ്ഥാനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

26കാരിയായ യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മുറിയിലെ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായിട്ടേയുള്ള ഇരുവരും ഒരുമിച്ച്‌ താമസം തുടങ്ങിയിട്ടെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെ യുവതി അമ്മയെ വിളിച്ചിരുന്നു. വിപാലുമായി വഴക്കുണ്ടായെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് മകളുടെ ഫോണ്‍ വിളി ഇല്ലാതായതോടെ മാതാപിതാക്കള്‍ക്ക് സംശയമായി. ഇതോടെ മാതാപിതാക്കള്‍ ഉടൻ നാട്ടില്‍നിന്നും പുറപ്പെട്ട് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം അലമാരയില്‍നിന്നും കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow