എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ജൂലായില്‍, പ്രതീക്ഷ 12,000ലധികം ഒഴിവുകള്‍
എല്‍.ഡി ക്ലർക്ക് തസ്തികയില്‍ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല.
തിരുവനന്തപുരം; എല്‍.ഡി ക്ലർക്ക് തസ്തികയില്‍ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല.
12,95,446 പേരാണ് ഇക്കുറി എല്‍.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തില്‍ 17,58,338 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇക്കുറി 4,62,892 ലക്ഷം പേരുടെ കുറവുണ്ടായി.
സിലബസ് നോക്കി പഠിക്കണം
പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങള്‍- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറല്‍ ഇംഗ്ലീഷ് - 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ ടോപ്പിക്കില്‍ നിന്നുമുള്ള ചോദ്യങ്ങള്‍.
എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകള്‍ ആർജ്ജിക്കുകയെന്നതാണ് പ്രധാനം. കണക്ക്/മെന്റല്‍ എബിലിറ്റി എന്നിവയില്‍ മികച്ച തയ്യാറെടുപ്പു നടത്തിയാല്‍ ഇതില്‍ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതുവിജ്ഞാനത്തില്‍ ചിട്ടയായ തയ്യാറെടുപ്പുവേണം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ മുൻചോദ്യപ്പേപ്പറുകള്‍ പരമാവധി പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്കൂള്‍തലത്തിലെ പാഠപുസ്തകങ്ങള്‍ സൂക്ഷ്മമായി വായിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കണം.
സിലബസ് .------------------------------------- മാർക്ക്
1 ചരിത്രം --------5
2. ഭൂമിശാസ്ത്രം --------5
3. ധനതത്വ ശാസ്ത്രം--------5
4. ഇന്ത്യൻ ഭരണഘടന -----------------------------------------------------------------------------5
5. കേരളം - ഭരണവും ഭരണസംവിധാനങ്ങളും --------------------------------------------5
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും ------------------------------------------------6
7. ഭൗതിക ശാസ്ത്രം --------------------------------------------------------------------------------------3
8. രസതന്ത്രം ------------------------------------------------------------------------------------------------3
9. കല, കായികം, സാഹിത്യം, സംസ്കാരം -----------------------------------------------------------5
10. കമ്ബ്യൂട്ടർ - അടിസ്ഥാന വിവരങ്ങള്‍ ------------------------------------------------------------3
11. സുപ്രധാന നിയമങ്ങള്‍ ------------------------------------------------------------------------------5
12 ആനുകാലിക വിഷയങ്ങള്‍ ------------------------------------------------------------------------20
13 ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും.---10
14 ജനറല്‍ ഇംഗ്ലീഷ് ----------------------------------------------------------------------------------------10
15 പ്രാദേശിക ഭാഷ ---------------------------------------------------------------------------------------10
പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്- 2025 ഓഗസ്റ്റ് 1
ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് - 2022 ഓഗസ്റ്റ് 1
നിലവിലെ ലിസ്റ്റ് കാലാവധി അവസാനിക്കുന്നത് - 2025 ജൂലായ് 31
നിലവില്ലെ ലിസ്റ്റില്‍ ആകെയുള്ളവർ - 23,518
ഇതുവരെ നിയമന ശുപാർശകള്‍ അയച്ചത്- 6,296
കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നടന്ന നിയമനം - 12,069
What's Your Reaction?