സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; ഏപ്രില്‍ 13 വരെയുള്ള മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ വേനല്‍മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Apr 9, 2024 - 19:15
 0  4
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; ഏപ്രില്‍ 13 വരെയുള്ള മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ വേനല്‍മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

എട്ട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര് എന്നീ ജില്ലകളിലാണ് വേനല്‍ മഴയ്‌ക്ക് സാധ്യത.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ മഴ പെയ്‌തേക്കും. ഏപ്രില്‍ 11-ന് ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്. 12,13 എന്നീ തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനല്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഇന്ന് രാത്രി 11.30-വരെ 0.5 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow