സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ സ്വത്ത്‌ വിവരങ്ങള്‍; രാജീവ് ചന്ദ്രശേഖറിനെതിരേ എല്‍ഡിഎഫും പരാതി നല്‍കി

സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാരോപിച്ച്‌ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ.

Apr 7, 2024 - 15:48
 0  3
സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ സ്വത്ത്‌ വിവരങ്ങള്‍; രാജീവ് ചന്ദ്രശേഖറിനെതിരേ എല്‍ഡിഎഫും പരാതി നല്‍കി

തിരുവന്തപുരം: സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാരോപിച്ച്‌ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ.

സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരേ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നേരത്തെ മഹിളാ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാല്‍ സമാനമായ പരാതി വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഓണ്‍ലൈനായി നല്‍കിയിരുന്നു.

14.40 കോടിയുടെ സ്ഥാവര വസ്തുക്കളില്‍ അദ്ദേഹം താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. 2021-22 ല്‍ 680 രൂപയും 2022-23 ല്‍ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി കാണിച്ചിരിക്കുന്നത് എന്നും ജൂപീറ്റർ ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ എല്‍.ഡി.എഫ്. പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow