വെഞ്ഞാറമൂട്ടില്‍ പന്നിക്കെണി യുവാവിന്റെ ജീവനെടുത്തു, അപകടം മീൻപിടിച്ച്‌ മടങ്ങിവരുന്നതിനിടെ

വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു.

Mar 24, 2024 - 09:30
 0  3
വെഞ്ഞാറമൂട്ടില്‍ പന്നിക്കെണി യുവാവിന്റെ ജീവനെടുത്തു, അപകടം മീൻപിടിച്ച്‌ മടങ്ങിവരുന്നതിനിടെ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു.

വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ നിന്ന് മീൻപിടിച്ച്‌ മടങ്ങിവരവേയായിരുന്നു അപകടമുണ്ടായത്. വേലിയില്‍ വൈദ്യുതി ഉണ്ടെന്നറിയാതെ സ്പർശിച്ചതാണ് അപകടകാരണം.

ഉണ്ണി വീണുകിടക്കുന്നതുകണ്ട് ഓടിയെത്തിയ സുഹൃത്തുകള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും സമയത്തിന് വാഹനം ലഭിച്ചില്ല. അതിനാല്‍ വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഉണ്ണി മരിച്ചിരുന്നു. അപകടത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തേ പാലക്കാടുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ദാരുണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്യമൃശങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് അവയെ തുരത്താൻ വൈദ്യുതവേലികള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നത്. അനധികൃതമായാണ് ഇത്തരംവൈദ്യുതവേലികള്‍ സ്ഥാപിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow