പാപ്പാ : പാരമ്പര്യത്തിന്റെയും പ്രത്യാശയുടെയും പാലം തീർക്കുക

MEMORIAL PAPA FRANCESCO സംഘടനാംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിച്ചു കൊണ്ട് പ്രായാധിക്യം വന്നവരെയും കുട്ടികളെയും പരിചരിക്കുകയെന്നാൽ അവരുടെ പാരമ്പര്യം ഏറ്റെടുക്കുകയും വരും തലമുറയ്ക്ക് നൽകുകയും ചെയ്യുക എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു

Apr 27, 2024 - 12:43
 0  14
പാപ്പാ : പാരമ്പര്യത്തിന്റെയും പ്രത്യാശയുടെയും പാലം തീർക്കുക

MEMORIAL PAPA FRANCESCO സംഘടനാംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിച്ചു കൊണ്ട് പ്രായാധിക്യം വന്നവരെയും കുട്ടികളെയും പരിചരിക്കുകയെന്നാൽ അവരുടെ പാരമ്പര്യം ഏറ്റെടുക്കുകയും വരും തലമുറയ്ക്ക് നൽകുകയും ചെയ്യുക എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മുലക്കുപ്പിയിൽ നിന്ന് കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ സന്തോഷം കണ്ട പാപ്പാ, അതിലെ പ്രത്യാശയും വിശദീകരിച്ചു. 

വൃദ്ധരും കുഞ്ഞുങ്ങളും പാരമ്പര്യവും പ്രത്യാശയും നമ്മളെ കൂട്ടിമുട്ടിക്കുന്ന പാലവുമാണെന്നും അതിന് സഹകരിക്കുന്ന സംഘടനയിലെ എല്ലാവർക്കും പാപ്പാ ഒത്തിരി നന്ദി പ്രകാശിപ്പിച്ചു.  സഹകരണത്തിലെ സാർവ്വലൗകീകതയെ ശ്ലാഘിക്കുകയും വൃദ്ധരിലും കുഞ്ഞുങ്ങളിലും തെളിയുന്ന പാരമ്പര്യവും പ്രത്യാശയും അടിവരയിട്ടു കൊണ്ട് ഒരിക്കൽക്കൂടെ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് പതിവുപോലെ തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചും കൊണ്ടാണ് പാപ്പാ അവസാനിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow