എടത്വാ പള്ളി പെരുന്നാളിന്‌ കൊടിയേറി

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാളിന്‌ കൊടിയേറി.

Apr 28, 2024 - 09:09
 0  7
എടത്വാ പള്ളി പെരുന്നാളിന്‌ കൊടിയേറി

ടത്വാ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാളിന്‌ കൊടിയേറി.

പ്രാര്‍ഥനയ്‌ക്കും കുര്‍ബാനയ്‌ക്കും ശേഷം പള്ളി വികാരി ഫാ. ഫിലിപ്‌ വൈക്കത്തുകാരന്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വഹിച്ചു. പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടേയും മുത്തുകുടകളുടേയും അകമ്ബടിയോടെ വിശ്വാസികളെ സാക്ഷിയാക്കി ആശീര്‍വദിച്ച കൊടി മുകളിലേക്ക്‌ ഉയര്‍ത്തി. പട്ടുനൂല്‍കൊണ്ട്‌ പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക്‌ ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന്‌ ആയിരങ്ങളുടെ നാവില്‍ നിന്ന്‌ ഉയര്‍ന്ന പ്രാര്‍ഥനയോടെ എടത്വാ പള്ളി തിരുനാളിന്‌ തുടക്കമായി. ഇനിയുള്ള നാളുകള്‍ പുണ്യഭൂമിയായ എടത്വായില്‍ ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ എത്തും. തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ഥാടകര്‍ ഇന്നലെ മുതലേ തന്നെ പള്ളിയില്‍ എത്തിയിരുന്നു.
അസി. വികാരിമാരായ ഫാ. വര്‍ഗീസ്‌ പുത്തന്‍പുര, ഫാ. ജേക്കബ്‌ ചെത്തിപ്പുഴ, ഫാ. വര്‍ഗീസ്‌ മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ്‌ കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ്‌ കാമിച്ചേരി, ഫാ. സെബാസ്‌റ്റ്യന്‍ മനയത്ത്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി., തോമസ്‌ കെ. തോമസ്‌ എം.എല്‍.എ., എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സി.എ. അരുണ്‍ കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കൈക്കാരന്മാരായ ജെയ്‌സപ്പന്‍ മത്തായി കണ്ടത്തില്‍, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ ഫ്രാന്‍സിസ്‌ കണ്ടത്തിപറമ്ബില്‍ പത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ്‌ മാത്യു ഒലക്കപ്പാടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്‌റ്റ്യന്‍ കണ്ണന്തറ, ജോയിന്റ്‌ കണ്‍വീനര്‍മാരായ തോമസ്‌ ജോര്‍ജ്‌ ആലപ്പാട്ട്‌ പറത്തറ, ജയിന്‍ മാത്യു കറുകയില്‍, സെക്രട്ടറി ആന്‍സി ജോസഫ്‌ മുണ്ടകത്തില്‍, കണ്‍വീനര്‍മാരായ റോബിന്‍ റ്റി. കളങ്ങര, ഡോ. ജോച്ചന്‍ ജോസഫ്‌, ദിലീപ്‌മോന്‍ തൈപ്പറമ്ബില്‍, ടോം ജെ. കൂട്ടക്കര, വി.റ്റി ജോസഫ്‌ വാഴപ്പറമ്ബില്‍ ജോബി ജോസഫ്‌ കണ്ണമ്ബള്ളി, സാം വര്‍ഗീസ്‌ വാതല്ലൂര്‍, കവിതാ ജോസഫ്‌ തോപ്പില്‍, റ്റെസി സാബു കളത്തൂര്‍, റിന്‍സി ജോസഫ്‌ കണ്ടെത്തിപറമ്ബില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow