പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പൊലീസിനെ ആക്രമിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

ഹരിപ്പാട്: ക്രിമിനല്‍ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പൊലീസിനെ ആക്രമിച്ച കേസില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

Apr 27, 2024 - 22:38
 0  5
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പൊലീസിനെ ആക്രമിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

രിപ്പാട്: ക്രിമിനല്‍ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പൊലീസിനെ ആക്രമിച്ച കേസില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

കണ്ടല്ലൂർ പുതുവല്‍ കൃഷ്ണരാജ് (30), കപ്പകശ്ശേരില്‍ വീട്ടില്‍ ഗോകുല്‍ (അപ്പു-25), നെടുന്തറ കിഴക്കതില്‍ സുധിൻ ബാബു (29), മാലിശ്ശേരി പുതുവല്‍ അഖില്‍ (അപ്പു-24) അനന്തു ഭവനത്തില്‍ അനന്തു (21) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെ പോളിങ് ബൂത്തായ പുല്ലുകുളങ്ങര എല്‍ പി സ്കൂളിന് സമീപം വെച്ച്‌ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ മയക്കു മരുന്നു കേസിലെ വാറണ്ടു പ്രതിയായ ശ്യാംലാലിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനു നേരെ ഒരു സംഘം അതിക്രമം കാട്ടിയത്. കാപ്പ ചുമത്തി ഒരു വർഷം നാടുകടത്തിയിരുന്ന ശ്യാംലാല്‍ അടുത്തിടെയാണ് തിരികെയെത്തിയത്. വാറണ്ടുണ്ടായിരുന്നതിനാല്‍ പോളിങ് ബൂത്തിനു സമീപം കണ്ട ശ്യാംലാലിനെതിരെ കനകക്കുന്ന് എസ് എച്ച്‌ ഒ എസ് അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇത് തടയാൻ സംഘം ശ്രമിച്ചതോടെയാണ് സംഘർമുണ്ടായത്. ഇതിനിടെ ശ്യാംലാല്‍ കടന്നുകളയുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow