30 ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ആക്‌സിയം-3 സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് 30 പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തിയാക്കി ആക്‌സിയം-3.

Feb 10, 2024 - 06:12
 0  4
30 ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ആക്‌സിയം-3 സമുദ്രത്തിലിറങ്ങി

ഹിരാകാശത്ത് 30 പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തിയാക്കി ആക്‌സിയം-3. നീണ്ട 20 ദിവസങ്ങളെ ദൗത്യത്തിന് ശേഷം ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിന്റെ തീരത്ത് ക്രൂ അംഗങ്ങള്‍ സ്പ്ലാഷ്ഡൗണ്‍ മുഖേന പറന്നിറങ്ങി.

ഫ്രീഡം എന്ന് വിളിക്കപ്പെടുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ അംഗങ്ങള്‍ ഇന്ന് രാവിലെ 7.30-നാണ് സമുദ്രത്തിലിറങ്ങിയത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യൂറോപ്യൻ ദൗത്യമാണിത്. ആദ്യ ഘട്ടത്തില്‍ 15 ദിവസമായിരുന്നു ദൗത്യത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. തുടർന്ന് ഫ്‌ളോറിഡയിലുണ്ടായ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദൗത്യം നീളുകയായിരുന്നു. രണ്ട് ദിവസം കൂടി ക്രൂ അംഗങ്ങള്‍ക്ക് ഭ്രമണപഥത്തില്‍ ചിലവഴിക്കേണ്ടതായി വന്നു.

ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ മുഖ്യ ബഹിരാകാശയാത്രികനുമായ കമാൻഡർ മൈക്കല്‍ എല്‍പെസ്-അലെഗ്ര, പൈലറ്റ് വാള്‍ട്ടർ വില്ലാഡെയ്, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ അല്‍പർ ഗെസെറാവ്കാൻ, മാർക്കസ് വാൻഡ് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളിയായത്. ആക്‌സിയം-3 മുപ്പതില്‍ അധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ബയോമെഡിക്കല്‍ ഗവേഷണം, ഉറക്കവുമായി ബന്ധപ്പെട്ട പഠനം, അസ്ഥികളുടെ ആരോഗ്യം, ബഹിരാകാശ കാലാവസ്ഥ തുടങ്ങി നിരവധി മേഖലകളില്‍ പഠനം നടത്തി. ഈ കഴിഞ്ഞ ജനുവരി 18-നാണ് നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow