ക്ഷേത്രമൈതാനത്തിനു പുറത്ത് ഗ്രൗണ്ടില്‍ ഉറങ്ങിയ യുവാവിന്റെ തലയിലൂടെ മിനിബസ് കയറി ഇറങ്ങി; 25കരനായ യുവാവ് തല്‍ക്ഷണം മരിച്ചു

ക്ഷേത്രമൈതാനത്ത് കിടന്നുറങ്ങിയ യുവാവ് മിനി ബസ് കയറി മരിച്ചു.

Mar 26, 2024 - 06:06
 0  4
ക്ഷേത്രമൈതാനത്തിനു പുറത്ത് ഗ്രൗണ്ടില്‍ ഉറങ്ങിയ യുവാവിന്റെ തലയിലൂടെ മിനിബസ് കയറി ഇറങ്ങി; 25കരനായ യുവാവ് തല്‍ക്ഷണം മരിച്ചു

കൊട്ടിയം: ക്ഷേത്രമൈതാനത്ത് കിടന്നുറങ്ങിയ യുവാവ് മിനി ബസ് കയറി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകൻ രാജീവാ(25)ണ് മരിച്ചത്.ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങുകയായിരുന്നു.

രാജീവ് തത്ക്ഷണം മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ കണ്ണനല്ലൂർ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow