ചൈനയില്‍ ശക്തമായ ഭൂചലനം; 14 തുടര്‍ ചലനങ്ങള്‍

ചൈനയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്.

Jan 23, 2024 - 07:33
 0  3
ചൈനയില്‍ ശക്തമായ ഭൂചലനം; 14 തുടര്‍ ചലനങ്ങള്‍

ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയുടെ ദക്ഷിണ മേഖലയായ ഷിൻജിയാങിലാണ് ഉണ്ടായത്.

ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്‌ടർപാൻ കൗണ്ടിയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്ന് ഡല്‍ഹിയുടെ പലഭാഗങ്ങളിലും പ്രകമ്ബനമുണ്ടായി. രാത്രി 11.30ഓടെയാണ് ഡല്‍ഹിയില്‍ നേരിയ തോതില്‍ പ്രകമ്ബനങ്ങള്‍ രേഖപ്പെടുത്തിയത്. കസാഖിസ്ഥാൻ, കിർഗിസ്ഥാൻ രാജ്യങ്ങളിലും പ്രകമ്ബനങ്ങള്‍ രേഖപ്പെടുത്തി. 6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയില്‍ ഭൂചലനമുണ്ടായത്.

ചൈനയിലെ ഭൂകമ്ബത്തിന് തൊട്ടുപിന്നാലെ 14 തുടർചലനങ്ങളും രേഖപ്പെടുത്തി. ഇതില്‍ രണ്ടെണ്ണം 5.0 തീവ്രതയ്‌ക്ക് മുകളിലാണ്. കസാഖിസ്ഥാൻ അതിർത്തിയില്‍ ഉയിഗുർ മുസ്ലീം വിഭാഗക്കാർ വസിക്കുന്ന മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇവിടെ -18 ഡിഗ്രിയായിരുന്നു താപനില.

What's Your Reaction?

like

dislike

love

funny

angry

sad

wow