കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പേരില്‍ വ്യാജ അറിയിപ്പ്

സംസ്ഥാനത്ത് ഉത്തരേന്ത്യയില്‍ നിന്നും ക്രിമിനലുകള്‍ തമ്ബടിച്ചിരിക്കുന്നു എന്ന വാർത്തകള്‍ അടിസ്ഥാനരഹിതം.

Mar 13, 2024 - 05:32
 0  3
കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പേരില്‍ വ്യാജ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്തരേന്ത്യയില്‍ നിന്നും ക്രിമിനലുകള്‍ തമ്ബടിച്ചിരിക്കുന്നു എന്ന വാർത്തകള്‍ അടിസ്ഥാനരഹിതം.

യാചകവേഷത്തില്‍ ക്രിമിനലുകള്‍ വടക്കേ ഇന്ത്യയി നിന്ന് കേരളത്തിലെത്തുന്നുവെന്ന് പ്രചരിക്കുന്ന അറിയിപ്പിനെതിരെ കേരള പോലീസ്. കേരള പൊലീസ് രംഗത്ത് എത്തി. പൊലീസിൻ്റെ അറിയിപ്പ് പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് തങ്ങളുടേത് അല്ല എന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ പേരിലാണ് അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പ്രത്യേക ജാഗ്രത പാലിക്കുക എന്ന് തുടങ്ങുന്ന കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ റമദാന്‍ മാസത്തില്‍ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ എത്തുന്നുണ്ട്. ഒരാഴ്ചക്കിടെ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാരാണ് കേരളത്തിലെ വിവധ ജില്ലകളിലെ റെയിവേ സ്റ്റേഷനുകളില്‍ എത്തിയത്. ഇങ്ങനെ നീളുകയാണ് ആ വ്യാജ കുറിപ്പ്.

ഒരു ഇടവേള കൂടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് ഇത്തരം അറിയിപ്പുകള്‍. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകള്‍ ഷെയർ ചെയ്യാതിരിക്കുകയെന്നും പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും കേരള പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow