ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടനത്തിന് ഇന്ന് കൊടിയേറും.

Feb 3, 2024 - 07:15
 0  6
ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടനത്തിന് ഇന്ന് കൊടിയേറും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടനത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും നടക്കും.

പതാക ഉയർത്തിയതിന് ശേഷം പറനിറക്കും. പതാകയും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും ഗുരുദേവഗിരിയില്‍ എത്തി.

ഇന്ന് രാവിലെ 6ന് മഹാഗണപതി ഹോമം. 6.30ന് മഹാഗുരുപൂജ. 7.30ന് പതാക ഉയർത്തല്‍, തുടർന്ന് പറ നിറയ്‌ക്കല്‍. 10.30ന് ഉച്ചപൂജ, 11.30ന് നട അടക്കും.

ഉച്ചക്ക് ഒന്നിന് മഹാപ്രസാദം. 2.30 മുതല്‍ 7.30 വരെ മന്ദിരസമിതി യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 6ന് വിശേഷാല്‍ ഗുരുപൂജ, ദീപാരാധന. 9ന് മഹാപ്രസാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow