അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഹിമാചലില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് സര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച്‌ ഹിമാചല്‍ പ്രദേശ് സർക്കാർ.

Jan 21, 2024 - 17:44
 0  4
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഹിമാചലില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് സര്‍ക്കാര്‍
യോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച്‌ ഹിമാചല്‍ പ്രദേശ് സർക്കാർ. സർക്കാർ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ആദ്യമായാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച്‌ അവധി പ്രഖ്യാപിക്കുന്നത്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡല്‍ഹിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടര വരെ അവധി നല്‍കാൻ തീരുമാനിച്ചിരുന്നു.

13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിക്കമ്ബോളത്തിനും അന്നേദിവസം അവധിയായിരിക്കുമെന്നും വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow