കൈകാട്ടിയിട്ടും സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച്‌ യാത്രക്കാരൻ

കൈകാട്ടിയിട്ടും സ്‌റ്റോപ്പില്‍ ബസ് നിർത്താതിരുന്ന ബസ് ഡ്രൈവറെ തേടിപ്പിടിച്ച്‌ ഇമ്ബോസിഷൻ എഴുതിച്ച്‌ യാത്രക്കാരന്റ പ്രതികാരം.

Mar 24, 2024 - 15:34
 0  3
കൈകാട്ടിയിട്ടും സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച്‌ യാത്രക്കാരൻ

കൊട്ടാരക്കര: കൈകാട്ടിയിട്ടും സ്‌റ്റോപ്പില്‍ ബസ് നിർത്താതിരുന്ന ബസ് ഡ്രൈവറെ തേടിപ്പിടിച്ച്‌ ഇമ്ബോസിഷൻ എഴുതിച്ച്‌ യാത്രക്കാരന്റ പ്രതികാരം.

ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവർക്കാണ് യാത്രക്കാരൻ എട്ടിന്റെ പണികൊടുത്തത്. എം.സി.റോഡില്‍ വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്ബൊസിഷൻ എഴുതിയത്.

വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്ബ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എംഎ‍ല്‍എ.ജങ്ഷനില്‍ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ എല്ലാ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുൻ വകുപ്പുമന്ത്രി കൂടിയായ ആർ.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എംഎ‍ല്‍എ.ജങ്ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം.

ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാൻ എന്തു വേണമെന്നായി ഡ്രൈവർ. വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്‌സാപ്പില്‍ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെതന്നെ ഇമ്ബൊസിഷൻ വാട്‌സാപ്പിലെത്തി. ഡ്രൈവർ ഇനി വാളകം എംഎ‍ല്‍എ.ജങ്ഷനിലെ സ്റ്റോപ്പ് മറക്കില്ലെന്ന് കൊട്ടാരക്കര സ്വദേശിയായ യാത്രക്കാരൻ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow