തൃശൂര്‍ ലോ കോളജില്‍ കെ.എസ്‌.യു- എസ്.എഫ്.ഐ സംഘര്‍ഷം; മൂന്ന് കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

ഗവണ്‍മെൻറ് ലോ കോളജില്‍ കെ.എസ്‌.യു എസ്.എഫ്.ഐ സംഘർഷം.

Feb 14, 2024 - 20:48
 0  4
തൃശൂര്‍ ലോ കോളജില്‍ കെ.എസ്‌.യു- എസ്.എഫ്.ഐ സംഘര്‍ഷം; മൂന്ന് കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

തൃശൂർ: ഗവണ്‍മെൻറ് ലോ കോളജില്‍ കെ.എസ്‌.യു എസ്.എഫ്.ഐ സംഘർഷം. സംഘർഷത്തില്‍ മൂന്ന് കെ.എസ്‌.യു പ്രവർത്തകർക്ക് പരിക്കേറ്റു.

നാളെ നടക്കുന്ന കെ.എസ്‌.യു യൂണിറ്റ് സമ്മേളനത്തിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ കെ.എസ്‌.യു പ്രവർത്തകരെ തൃശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് സൂരജ് പരിയാരം, ഒന്നാംവർഷ വിദ്യാർഥികളായ ദീപക്.കെ.ആർ, ബോബൻ പത്തനാപുരം എന്നിവർക്കാണ് പരിക്കേറ്റത്.

What's Your Reaction?

like

dislike

love

funny

angry

sad

wow