ഛത്തീസ്ഗഡില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; മൂന്നു ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ജവാന്മാർക്ക് വീരമൃത്യു. 14 പേർക്ക് പരിക്കേറ്റു.

Jan 30, 2024 - 19:23
 0  4
ഛത്തീസ്ഗഡില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; മൂന്നു ജവാന്മാര്‍ക്ക് വീരമൃത്യു

തെകല്‍ഗുദിയാം: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ജവാന്മാർക്ക് വീരമൃത്യു. 14 പേർക്ക് പരിക്കേറ്റു.

സി.ആർ.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ബീജാപൂർ-സുഖ്മ ജില്ലകളുടെ അതിർത്തിയില്‍ ജോനഗുഡക്കും അലിഗുഡക്കും സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. തെകല്‍ഗുദിയാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തിയിരുന്ന ജവാന്മാർക്ക് നേരെ മാവോവാദികള്‍ വെടിയുതിർക്കുകയായിരുന്നു.

ഉച്ചക്ക് ഒരു മണിക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സി.ആർ.പി.എഫിന്‍റെ 201-ാം കോബ്ര ബറ്റാലിയനും 150-ാം ബറ്റാലിയനുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow