സാമ്ബത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണത്തില്‍ നിയന്ത്രണം വന്നേക്കും

സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന.

Mar 3, 2024 - 18:30
 0  3
സാമ്ബത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണത്തില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന.

വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 4600 കോടി രൂപ ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്ബളം നാളെ നല്‍കുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ശമ്ബളവിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ ആലോചന.

ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് ധനവകുപ്പ് പരിധി നിശ്ചയിച്ചേക്കും. വൈദ്യുതി മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ പേരില്‍ 4600 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. ഈ തുകക്കായി കേന്ദ്രവുമായി കേരളം ചർച്ച നടത്തും. പണം കിട്ടിയില്ലെങ്കില്‍ നിയന്ത്രണം വേണ്ടിവരും. കേന്ദ്രത്തില്‍ നിന്നും 4000 കോടി രൂപ കിട്ടിയപ്പോഴാണ് ഓവർഡ്രാഫ്റ്റിലായിരുന്ന ട്രഷറിയില്‍ പ്രതിസന്ധി ഒഴിഞ്ഞത്.

ഈ പണം ശമ്ബളത്തിനെടുത്താല്‍ ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോകും. ഇതൊഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ശമ്ബളം മുടങ്ങുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകള്‍ അറിയിച്ചു. മാർച്ച്‌ മാസത്തെ ആകെ ചെലവുകള്‍ക്കായി ആകെ 20000കോടി രൂപയാണ് സർക്കാരിന് കണ്ടെത്തേണ്ടത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്ബളം കിട്ടി; മൂന്നാംനാളും ശമ്ബളം ലഭിക്കാതെ ഭൂരിപക്ഷം ജീവനക്കാർ

What's Your Reaction?

like

dislike

love

funny

angry

sad

wow