സുധാകരൻ്റെ ശരീരത്തിൽ 8 വെട്ട്, അമ്മയ്ക്ക് 12 വെട്ടേറ്റു; നെന്മാറ കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

അമ്മ ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിൻ്റെ മുറിവുകളാണ്

Jan 28, 2025 - 22:37
 0  8
സുധാകരൻ്റെ ശരീരത്തിൽ 8 വെട്ട്, അമ്മയ്ക്ക് 12 വെട്ടേറ്റു; നെന്മാറ കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നു. സുധാകരൻ്റെ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിൻ്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിൻ്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിൻ്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്. 

കൊലപാതകത്തിന് പിന്നിൽ പ്രതി ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള തീരാപ്പകയെന്ന് പോലീസ് പറഞ്ഞു. 5 വർഷം മുൻപുണ്ടായ ഭാര്യയുടെ പിണങ്ങിപ്പോക്കാണ ഇതിലേയ്ക്കെല്ലാം നയിച്ചത്. തൻ്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സുധാകാരനും കുടുംബവുമാണെന്ന് പ്രതി സംശയിച്ചു. തുടർന്ന് 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി. ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിിറങ്ങിയാണ് ഇരട്ടക്കൊല നടത്തിയത്. 

സജിതയെ കൊന്നിട്ടും പ്രതികാരം അവസാനിച്ചില്ല. ആറ് വർഷത്തിന് ശേഷം അയാൾ തിരികെ എത്തി  സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി. വെറും സംശയത്തിൻ്റെ പേരിൽ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കുമാത്രമുള്ള കുടുംബ പശ്ചാത്തലമാണ് പ്രതിയുടേത്. കുടുംബ പ്രശ്‌നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർതന്നെയാണെന്ന് പ്രതി കരുതി.

പക മനസിൽ വെച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ൽ സജിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷവും അതേ പക മനസിൽ കൊണ്ടുനടന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് പ്രതിയുടെ അടുത്ത ക്രൂരകൃത്യം. ജാമ്യത്തിലിറങ്ങി വന്നശേഷവും പ്രതി, കൊലപ്പെടുത്തേണ്ടവരെ സ്കെച്ച് ചെയ്തശേഷമായിരുന്നു കൃത്യം നടത്തിയത്.  

What's Your Reaction?

like

dislike

love

funny

angry

sad

wow