കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു.

Apr 28, 2024 - 09:18
 0  8
കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

റണാകുളം: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാർ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി വീടിന്റെ പരിസരത്തുവെച്ച്‌ മനില്‍കുമാർ ജിതേഷും ആഷിതുമായി വാക്കുതർത്തില്‍ ഏർപ്പെട്ടിരുന്നു. ഈ സമയം മനിലിന്റെ സുഹൃത്തായ അജിത് ആന്റണിയും അടുത്തുണ്ടായിരുന്നു. വഴക്കിനിടയിലാണ് മനിലിന് കുത്തേറ്റത്. ജിതേഷാണോ ആഷിതാണോ കുത്തിയത് എന്ന് വ്യക്തമല്ല.

മനിലിനെ കുത്തിയതിന് പിന്നാലെ ഇവർ ആന്റണിയേയും കുത്തി. മനില്‍ കുത്തേറ്റ് സംഭവസ്ഥലത്ത് തന്നെ വീണു. എന്നാല്‍ ആന്റണി ഓടി വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. ഭാര്യ ഉടൻതന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിസരവാസികള്‍ മനിലിന്റെ അടുത്ത് എത്തുമ്ബോഴേക്കും പോലീസും അവിടേക്ക് എത്തിയിരുന്നു. ഉടൻ തന്നെ ഇയാളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്റണിയുടെ നിലയും ഗുരുതരമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow