വടക്കഞ്ചേരിയില്‍ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്

ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. വടക്കഞ്ചേരി കണക്കന്‍ തുരുത്ത് പൊത്തപ്പാറ ചക്കുണ്ട് ഉഷ (48) ക്കാണ് പരുക്കേറ്റത്.

Apr 27, 2024 - 22:34
 0  5
വടക്കഞ്ചേരിയില്‍ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്

പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. വടക്കഞ്ചേരി കണക്കന്‍ തുരുത്ത് പൊത്തപ്പാറ ചക്കുണ്ട് ഉഷ (48) ക്കാണ് പരുക്കേറ്റത്.

ശനിയാഴ്ച്ച കാലത്ത് 6.45നാണ് പന്നിയുടെ കുത്തേറ്റത്.

ദേശീയപാതയുടെ കരാര്‍ കമ്ബനിയില്‍ ജോലിയുള്ള ഇവര്‍ കാലത്ത് ജോലിക്ക് പോകുന്ന വഴിക്കാണ് അപ്രതീക്ഷിതമായി ഓടിവന്ന പന്നി ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഇവര്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow