പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവില്‍

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവില്‍. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭര്‍ത്താവ് നയാസും അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേര്‍ന്ന് പ്രസവ ചികിത്സ നല്‍കാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്.

Feb 25, 2024 - 09:12
 0  3

കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിന്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടില്‍ നിന്നും റെജീന ഒളിവില്‍ പോയി.പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച ചിലരെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാന്‍ഡിലാണ്.

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടാന്‍ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കള്‍ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow