കോയമ്ബത്തൂരില്‍ മോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി

കോയമ്ബത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി.

Mar 16, 2024 - 07:42
 0  2
കോയമ്ബത്തൂരില്‍ മോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി

മിഴ്നാട്: കോയമ്ബത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്‌ക്ക് അനുമതി നല്‍കിയത്.

മാര്‍ച്ച്‌ 18ന് മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്‌ക്ക് അനുമതി നല്‍കാന്‍ കോയമ്ബത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു.

സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പോലീസ് പറയുന്നത്. കോയമ്ബത്തൂരില്ലെ മേട്ടുപ്പാളയം റോഡ് മുതല്‍ ആര്‍.എസ് പുരം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. 1998ല്‍ ബോംബ്‌ സ്‌ഫോടനം നടന്ന സ്ഥലമാണിത് അതിനാല്‍ മേഖല സുരക്ഷിതമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അനുമതി നിഷേധിച്ചതോടെ ബിജെപി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഉത്തരവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow