"കള്ളക്കടല്‍' പ്രതിഭാസം; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

"കള്ളക്കടല്‍' പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Apr 2, 2024 - 05:58
 0  3
"കള്ളക്കടല്‍' പ്രതിഭാസം; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: "കള്ളക്കടല്‍' പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ വേഗത സെക്കൻഡില്‍ 05 സെന്‍റീ മീറ്ററിനും 20 സെന്‍റീ മീറ്ററിനും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow