ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍ എത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

ഭർത്താവിന്റെ ബന്ധു വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Apr 2, 2024 - 17:43
 0  3
ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍ എത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ഭർത്താവിന്റെ ബന്ധു വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്ബ്രയിലാണ് സംഭവം.

തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെജെ റോമിയുടെ ഭാര്യ ആല്‍ഫി (32) ആണ് മരിച്ചത്.

ഭർത്താവിനൊപ്പമാണ് ആല്‍ഫി ബന്ധു വീട്ടില്‍ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളുടെ പരാതിയില്‍ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് വ്യക്തമാക്കി.

രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കള്‍: ആൻ മരിയ, ആൻ റോസ്, അജോണ്‍, അഡോണ്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow