കെപിസിസി പരിപാടിയിൽ പങ്കെടുത്ത ജി സുധാകരനെതിരെ സൈബര്‍ സഖാക്കള്‍

സിപിഐഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ സഖാക്കള്‍ രം​ഗത്ത്.

Mar 13, 2025 - 22:02
 0  6
കെപിസിസി പരിപാടിയിൽ പങ്കെടുത്ത  ജി സുധാകരനെതിരെ സൈബര്‍ സഖാക്കള്‍

 ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ സഖാക്കള്‍ രം​ഗത്ത്. കഴിഞ്ഞ ദിവസം കെപിസിസിയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തതാണ് സൈബർ സഖാക്കളെ ചൊടിപ്പിച്ചത്. 

 കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നാണ് വിമര്‍ശനം. ആ ചുടു രക്തം മറന്നു, സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കും എന്നാണ് വിമര്‍ശനം

സുധാകരനെ എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമയുകയാണെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow