കര്‍ഷകരുടെ തീവണ്ടി തടയല്‍ ഇന്ന്

പഞ്ചാബില്‍നിന്ന് 'ഡല്‍ഹി ചലോ' മാർച്ച്‌ പ്രഖ്യാപിച്ച കർഷകസംഘടനകള്‍ പ്രഖ്യാപിച്ച തീവണ്ടി തടയല്‍ ഞായറാഴ്ച നടക്കും.

Mar 10, 2024 - 09:40
 0  4
കര്‍ഷകരുടെ തീവണ്ടി തടയല്‍ ഇന്ന്

ന്യൂഡല്‍ഹി: പഞ്ചാബില്‍നിന്ന് 'ഡല്‍ഹി ചലോ' മാർച്ച്‌ പ്രഖ്യാപിച്ച കർഷകസംഘടനകള്‍ പ്രഖ്യാപിച്ച തീവണ്ടി തടയല്‍ ഞായറാഴ്ച നടക്കും.

രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ നാലു മണിക്കൂർ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളില്‍ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് തീവണ്ടി തടയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് സമരം നടക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച(നോണ്‍ പൊളിറ്റിക്കല്‍)യുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13നാണ് പഞ്ചാബില്‍നിന്നും ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചത്. കർഷകരുടെ 10 ആവശ്യങ്ങള്‍
ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.
സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിൻവാങ്ങുക.
കർഷകർക്കും കർഷകത്തൊഴിലാളികള്‍ക്കും പെൻഷൻ ഉറപ്പാക്കുക.
മുൻവർഷങ്ങളിലുണ്ടായ ഡല്‍ഹി കർഷക സമരത്തില്‍ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.
2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക
തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow