ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിന് ബോംബ് ഭീഷണി

ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിന് ബോംബ് ഭീഷണി.

Mar 7, 2024 - 21:37
 0  2
ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിന് ബോംബ് ഭീഷണി

ല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിന് ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ്.

ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്.

കോളജിലെ ഒരു സ്റ്റാഫ് അംഗത്തിന് രാവിലെ 9.34ന് വാട്സ്‌ആപ്പിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത് വെസ്റ്റ്) രോഹിത് മീണ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ പൊലീസും ബോംബ് ഡിറ്റക്ഷന്‍ സംഘവും കോളജിലെത്തി. സ്ഥലത്ത് തെരച്ചിലും പരിശോധനയും നടത്തിവരികയാണ്. ഇതുവരെ, സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഓഫീസര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow