സോപ്പാണോ ബോഡിവാഷാണോ നല്ലത്?സോപ്പായാലും ബോഡിവാഷായാലും രണ്ടും ചെയ്യുന്നത് ഒരേ പ്രവര്‍ത്തിതന്നെയാണ്. അതായത്, നമ്മളുടെ ചര്‍മ്മത്തിന് മുകളിലുള്ള അഴുക്കെല്ലാം നീക്കം ചെയ്യുക എന്നതാണ് ഇവ ചെയ്യുന്നത്. എന്നാല്‍, സോപ്പ് ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി ഡ്രൈആക്കി മാറ്റുന്നു. എന്നാല്‍ ബോഡിവാഷ് ക്ലീന്‍ ആക്കുന്നതിനോടൊപ്പം ചര്‍മ്മം മോയ്സ്ച്വറാക്കി നിലനിര്‍ത്തുവാനും സഹായിക്കുന്നു.
കൂടാതെ സോപ്പ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ വരള്‍ച്ച മാത്രമല്ല, ചര്‍മ്മത്തില്‍ മൊരി ഉണ്ടാകുന്നതിനും ചര്‍മ്മം വിണ്ടുകീറുന്നതിനും ഇത് കാരണമാകുന്നുണ്ട്.
ബോഡിവാഷ് ഉപയോഗിക്കേണ്ടത് എപ്പോള്സ്കിന് കുളിച്ചതിനുശേഷം നന്നായി വരണ്ടുപോകുന്നതായി തോന്നുന്നുണ്ടെങ്കില്‍ ഇതിന് സോപ്പിനുപകരം ബോഡിവാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ശരീരം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുവാനും സഹായിക്കും. അതേപോലെതന്നെ സോറിയാസീസ് പോലുള്ള ചര്‍മ്മ രോഗങ്ങള്‍ ഉള്ളവരും ബോഡിവാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.
ചര്‍മ്മ സംരക്ഷണതിന് വീട്ടില്‍ തയ്യാറാക്കാവുന്ന ഫേയ്സ് പാക്ക് പൗഡര്സോപ്പിന്റെ ഗുണങ്ങള്ബോഡി വാഷിനേക്കാള്‍ എന്തുകൊണ്ടും കുറച്ചുംകൂടെ പ്രകൃതിക്ക് ദോഷം ചെയ്യാത്തത് സോപ്പാണ്. അതേപോലെ പ്രകൃതിദത്തമായ സോപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ സ്കിന്‍ അലര്‍ജികള്‍ കുറയ്ക്കുവാനും സാധിക്കും. അതേപോലെ സോപ്പ് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഗ്ലിസറിന്‍, കോക്കനട്ട് ഓയില്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബേബി സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാക്കാതെ സംരക്ഷിക്കുന്നതിന് സഹായിക്കും.
ഒഴിവാക്കേണ്ടവ ഏതെല്ലാംനല്ലപോലെ ആന്റിബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ട്രൈക്ലോസന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഒട്ടും നല്ലതല്ല. ഇത് 2016ല്‍ എഫ്ഡിഎ നിരോധിച്ച സാധനമാണ്. അതേപോലെതന്നെ ഇത്തരം പ്രോഡക്ടുകള്‍ ൂടുതല്‍ കാലം നിലനില്‍ക്കുന്നതിനായി പാരബീന് ചേര്‍ക്കുന്നതും സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ കെമിക്കല്‍ നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും ഒപ്പം മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അതേപോലെ നല്ല സുഗന്ധമുള്ള സോപ്പും ബോഡിവാഷുമെല്ലാം തിരഞ്ഞെടുക്കുവാന്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചേര്‍ക്കുന്ന സുഗന്ധങ്ങള്‍ ചര്‍മ്മം വരണ്ടതാക്കുന്നതിനും ചൊറിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
സ്കിന്‍ ഡ്രൈ ആകാതിരിക്കുവാന്‍ ചെയ്യാവുന്നത്കുളിക്കുന്നതിനുമുന്പ് നല്ല ഓയില്‍ മസ്ജാ ചെയ്ത് കുളിക്കുന്നത് നല്ലതാണ്. അതേപോലെ സ്കിന്‍ ഡ്രൈ ആകുന്ന പ്രശ്നമുള്ളവര്‍ക്ക് സോപ്പിനും ബോഡി വാഷിനും പകരം കടലപ്പൊടി, പയര്പൊടി എന്നിവയെല്ലാം ഉപയോഗിച്ച് കുളിക്കാവുന്നതാണ്. അതേപോലെ ഇഞ്ചതേച്ച് കുളിക്കുന്നതും നല്ലതാണ്.
കുളികഴിഞ്ഞതിനുശേഷം ദേഹത്ത് മോയ്സ്ച്വറൈസര്‍ പുരട്ടുന്നതോ അല്ലെങ്കില്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതുമെല്ലാം നല്ലതുതന്നെ. അതേപോലെ രാത്രി കിടക്കുന്നതിനുമുന്പ് ഗ്ലിസറിനും റോസ്വാട്ടറും ചേര്‍ത്ത് നല്ലൊരു മോയ്സ്ച്വറൈസര്‍ ഉണ്ടാക്കി അത് മുഖത്തും ദേഹത്തും പുരട്ടാവുന്നതാണ്. അതേപോലെ സ്കിന്‍ ഡ്രൈ ആക്കാത്ത സോപ്പുകളും ഉപയോഗിക്കാം. ഇതും ചര്‍മ്മ സംരക്ഷണത്തിന് സഹായക്കുന്ന ഘടകങ്ങളാണ്.
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
vijay babu news updates, ‘നിയമത്തെ വെല്ലുവിളിക്കുന്നു’; വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ! – survivor actress in the supreme court demanding the cancellation of vijay babu’s anticipatory bail!
ജാതക ചേര്‍ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല്‍ ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്‍! ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.