ഇനി നികുതി വര്‍ധിപ്പിച്ചാല്‍ ജീവിക്കാൻ സാധിക്കില്ല; വി ഡി സതീശൻ

ഇനി നികുതി വർധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കില്ലെന്നും സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Aug 11, 2024 - 19:09
 0  4
ഇനി നികുതി വര്‍ധിപ്പിച്ചാല്‍ ജീവിക്കാൻ സാധിക്കില്ല; വി ഡി സതീശൻ

തൃശ്ശൂർ: ഇനി നികുതി വർധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കില്ലെന്നും സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്. പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

മാവേലി സ്റ്റോറികളില്‍ ഇപ്പോഴും സാധനങ്ങള്‍ ഇല്ല. ഇതിനെതിരെ നടപടി ഒന്നുമില്ല. ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്. സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകള്‍ വിശപ്പ് തീർക്കില്ല. സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സിപിഎമ്മിൻറെ പിആർ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും അദ്ദേഹം പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow