ഇനി വാട്ട്‌സ്‌ആപ്പിലും ഇൻസ്റ്റഗ്രാമിലും 'എ.ഐ ചാറ്റ് ബോട്ട്'

പുതിയ ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ചാറ്റ്‌ബോട്ടായ മെറ്റാ എഐ ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്‌ആപ്പ് എന്നിവയുള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പരീക്ഷിച്ച്‌ മെറ്റ.

Apr 13, 2024 - 18:19
 0  16
ഇനി വാട്ട്‌സ്‌ആപ്പിലും ഇൻസ്റ്റഗ്രാമിലും 'എ.ഐ ചാറ്റ് ബോട്ട്'

പുതിയ ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ചാറ്റ്‌ബോട്ടായ മെറ്റാ എഐ ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്‌ആപ്പ് എന്നിവയുള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പരീക്ഷിച്ച്‌ മെറ്റ.

ഇന്ത്യയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ മാത്രമാണ് നിലവില്‍ മെറ്റ എ.ഐ എന്ന എ.ഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കുക.

ഇൻസ്റ്റാഗ്രാമില്‍, ഡയറക്‌ട് മെസ്സേജ് (ഡി.എം) ഫീച്ചറിലാണ് മെറ്റാ AI ലഭ്യമാക്കിയിട്ടുള്ളത്. സെർച്ച്‌ ബാറിലെ 'Meta AI' ഐക്കണില്‍ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിൻ്റെ ജെമിനി എന്നിവയ്‌ക്ക് സമാനമായി ചാറ്റ്‌ബോട്ടുമായി നിങ്ങള്‍ക്ക് നേരിട്ട് സംവദിക്കാം, തത്സമയ വിവരങ്ങളടക്കം, നിങ്ങളുടെ എല്ലാതരം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാൻ കഴിയുന്ന സഹായിയായിട്ടാണ് മെറ്റ എ.ഐ പ്രവർത്തിക്കുന്നത്,

ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരത്തോടൊപ്പം, ഉത്തരം നല്‍കാൻ മെറ്റാ എ.ഐ ഉപയോഗിക്കിച്ചിരിക്കുന്ന ഗൂഗിള്‍ സെർച് റിസല്‍ട്ടുകളുടെ പേജിലേക്കുള്ള ഒരു ലിങ്കും ലഭിക്കുന്നതായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow