രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തി; പാലക്കാട് രണ്ടുപേര്‍ പിടിയില്‍

രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ രണ്ടുപേർ പാലക്കാട് പിടിയില്‍.

Apr 21, 2024 - 18:29
 0  4
രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തി; പാലക്കാട് രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ രണ്ടുപേർ പാലക്കാട് പിടിയില്‍.

മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത് .

രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച്‌ അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. വാളയാറില്‍ നടത്തിയ പരിശോധനയില്‍ വിശാലാണ് ആദ്യം കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്.

ഇരുവരും കോയമ്ബത്തൂരില്‍ നിന്നും പട്ടാമ്ബിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്ബും പണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോയമ്ബത്തൂരില്‍ നിന്നും പട്ടാമ്ബിയിലേക്ക് ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ആര്‍ക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow