രണ്ടുമണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍

അരുണാചല്‍ പ്രദേശില്‍ രണ്ടു മണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍.

Mar 21, 2024 - 06:25
 0  4
രണ്ടുമണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍

രുണാചല്‍ പ്രദേശില്‍ രണ്ടു മണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍. പടി‍ഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്.

എൻ.സി.എസ് ( നാഷണല്‍ സെന്റർ ഫോർ സെയ്സ്മോളോജി) സെന്ററാണ് ഭൂചലനത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.ആദ്യ ചലനം 1.49 ന് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുലർച്ചെ 3.40ന് ആയിരുന്നു. 3.4 തീവ്രത രേഖപ്പെടുത്തിയ ചലനം കിഴക്ക് കമെങിലാണ് ഉണ്ടായത്. അതേസമയം ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow