ഹൈഡ്രജൻ ബലൂണ്‍ കുട്ടിയുടെ വളയില്‍ കെട്ടി, വളയുമായി ബലൂണ്‍ പറന്നുപോയി

കുട്ടിയുടെ സ്വർണവളയില്‍ കെട്ടിയിട്ടിരുന്ന ഹൈഡ്രജൻ ബലൂണിനൊപ്പം വളയും നഷ്ടമായാതായി പരാതി.

Feb 26, 2024 - 06:38
 0  4
ഹൈഡ്രജൻ ബലൂണ്‍ കുട്ടിയുടെ വളയില്‍ കെട്ടി, വളയുമായി ബലൂണ്‍ പറന്നുപോയി

തിരുവനന്തപുരം: കുട്ടിയുടെ സ്വർണവളയില്‍ കെട്ടിയിട്ടിരുന്ന ഹൈഡ്രജൻ ബലൂണിനൊപ്പം വളയും നഷ്ടമായാതായി പരാതി. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകളുടെ സ്വർണവള നഷ്ടപ്പെട്ടുപോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ടെക്‌നോപാർക്ക് ജീവനക്കാരൻ ഉണ്ണികൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.

വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉണ്ണികൃഷ്ണൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ ഉത്സവത്തില്‍ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ മകള്‍ക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂണ്‍ വാങ്ങി നല്‍കി. ബലൂണ്‍ നഷ്ടപ്പെടാതിരിക്കാൻ കുട്ടിയുടെ സ്വർണ വളയിലായിരുന്നു ബലൂണിന്റെ ചരട് കെട്ടിയിരുന്നത്. അബദ്ധത്തില്‍ കുട്ടി വള ഊരുകയും പ്ലെയിനിന്റെ ആകൃതിയിലുള്ള ബലൂണ്‍ പറന്ന് പോവുകയായിരുന്നു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow