വയനാട്ടിലെ വീണ്ടും മാവോയിസ്റ്റുകള്‍; തലപ്പുഴയില്‍ എത്തിയത് നാലംഗം സംഘം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. തലപ്പുഴ കമ്ബമലയില്‍ രാവിലെ ആറോടെ നാലംഗ സംഘം എത്തിയതായി നാട്ടുകാർ അറിയിച്ചു. ഏകദേശം 20 മിനിറ്റ് പ്രദേശത്ത് തുടർന്ന സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷമാണ് മടങ്ങിയത്.

Apr 24, 2024 - 08:51
 0  4
വയനാട്ടിലെ വീണ്ടും മാവോയിസ്റ്റുകള്‍; തലപ്പുഴയില്‍ എത്തിയത് നാലംഗം സംഘം
ല്‍പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. തലപ്പുഴ കമ്ബമലയില്‍ രാവിലെ ആറോടെ നാലംഗ സംഘം എത്തിയതായി നാട്ടുകാർ അറിയിച്ചു.
ഏകദേശം 20 മിനിറ്റ് പ്രദേശത്ത് തുടർന്ന സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷമാണ് മടങ്ങിയത്.

എത്തിയ നാല് പേരില്‍ രണ്ടു പേരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും ഇവർ മുദ്രാവാക്യം മുഴക്കിയതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.

മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്ബമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow