രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു ; 80 പേര്‍ക്ക് ധീരതയ്ക്കുളള സൈനിക പുരസ്ക്കാരം

രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു.

Jan 26, 2024 - 14:01
 0  4
രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു ; 80 പേര്‍ക്ക് ധീരതയ്ക്കുളള സൈനിക പുരസ്ക്കാരം

രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക.

ഇതില്‍ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീല്‍ദാർ അബ്ദുള്‍ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക.

ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ ലഭിക്കും. ലഫ് ജനറല്‍ പി.ജി കെ മേനോൻ, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണൻ, ലഫ് ജനറല്‍ അജിത് നീലകണ്ഠൻ, ലഫ് ജനറല്‍ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡല്‍

What's Your Reaction?

like

dislike

love

funny

angry

sad

wow