താനൂരില്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ്

താനൂരില്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം

Mar 9, 2025 - 12:06
 0  14
താനൂരില്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ്

താനൂർ: താനൂരില്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം. കുട്ടികളെ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ച ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നിർദേശം.

താനൂരില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അവരുടെ ഫോട്ടോ, വിഡിയോ ദൃശ്യങ്ങള്‍, ഐഡന്റിറ്റി വെളിവാകുന്ന വിധത്തിലുള്ള മറ്റു വിവരങ്ങള്‍ എന്നിവയും കുട്ടികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കുറ്റകരമാണെന്ന് താനൂർ ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.

അതേസമയം, പുണെയില്‍ നിന്ന് താനൂരിലെത്തിച്ച കാണാതായ പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയർ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി മുമ്ബാകെ ഹാജരാക്കിയ ശേഷമാണ് സി.ഡബ്ല്യു.സി നിയന്ത്രണത്തിലുള്ള കെയർ ഹോമിലേക്ക് മാറ്റിയത്.

പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തിരൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങല്‍ വീട്ടില്‍ അക്ബർ റഹീമിനെയാണ് (26) താനൂർ എസ്.എച്ച്‌.ഒ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കാണാതായ പെണ്‍കുട്ടികളുമായി നാലു മാസം മുമ്ബാണ് ഇൻസ്റ്റഗ്രാം വഴി ഇയാള്‍ പരിചയപ്പെട്ടത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ ഇരുവരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ അക്ബർ റഹീം സമ്മതിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow